നിക്കിനൊപ്പം പുകവലിച്ചിരിക്കുന്ന പ്രിയങ്കയുടെ ഫോട്ടോ വൈറല്‍ ; കാപട്യക്കാരിയെന്നുള്‍പ്പെടെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍മഡീയ

നിക്കിനൊപ്പം പുകവലിച്ചിരിക്കുന്ന പ്രിയങ്കയുടെ ഫോട്ടോ വൈറല്‍ ; കാപട്യക്കാരിയെന്നുള്‍പ്പെടെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍മഡീയ
പ്രിയങ്ക ജന്മദിനം ഭര്‍ത്താവ് നിക്കിനൊപ്പം ആഘോഷിച്ചത് വാര്‍ത്തയായിരുന്നു.ഭര്‍ത്താവ് നിക്കിനും അമ്മ മധുചോപ്രയ്ക്കുമൊപ്പം ഫ്‌ളോറിഡയിലെ മിയാമിയിലായിരുന്നു ആഘോഷം.മൂവരും മിയാമയെ ഒരു ഉല്ലാസ ബോട്ടിലിരിക്കുന്ന ചിത്രം വൈറലാകുകയാണ്.

ചിത്രത്തില്‍ പുക വലിക്കുന്ന പ്രിയങ്കയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍മീഡിയ ഉയര്‍ത്തുന്നത്. പ്രിയങ്കയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കിയാണ് വിമര്‍ശനം. 2010ല്‍ പുകവലി എന്തൊരു അസഹനീയമെന്നായിരുന്നു പ്രിയങ്ക ട്വീറ്റ് ചെയ്തത്. ദീപാവലിയ്ക്ക് പടക്കം പൊട്ടിക്കുന്നതിന് എതിരേയും രംഗത്തുവന്നിരുന്നു. ആഘോഷങ്ങള്‍ മാലിന്യമുക്തമാക്കണമെന്നാണ് താരം അഭിപ്രായപ്പെട്ടത്. എന്നാല്‍ നടി എന്തൊരു അവസരവാദിയെന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്. പല ട്രോളുകളും ഉയര്‍ന്നുകഴിഞ്ഞു.

Other News in this category4malayalees Recommends