ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഷിപ്പിംഗ് കമ്പനിയിലെ ഇന്ത്യന്‍ നാവികനെ കടലില്‍ വീണ് കാണാതായി; കാണാതായത് ഇറാന്‍ ജലാതിര്‍ത്തിക്കുള്ളില്‍; സഹായാഭ്യര്‍ത്ഥനയുമായി കുടുംബം

ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഷിപ്പിംഗ് കമ്പനിയിലെ ഇന്ത്യന്‍ നാവികനെ കടലില്‍ വീണ് കാണാതായി;  കാണാതായത് ഇറാന്‍ ജലാതിര്‍ത്തിക്കുള്ളില്‍;  സഹായാഭ്യര്‍ത്ഥനയുമായി കുടുംബം

ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഷിപ്പിംഗ് കമ്പനിയിലെ നാവികനെ ഇറാന്‍ ജലാതിര്‍ത്തിക്കുള്ളില്‍ കാണാതായി. നോയിഡ സ്വദേശി ആയുഷ് ചൗധരി (22) യെയാണ് ഈ മാസം 15 മുതല്‍ കാണാതായത്. കപ്പലില്‍ നിന്നു കടലില്‍ വീണ ആയുഷ് തിരകളില്‍ അകപ്പെടുകയായിരുന്നുവെന്നാണ് കമ്പനി അറിയിച്ചതെന്ന് സഹോദരി പ്രിയങ്ക ചൗധരി പറഞ്ഞു. യുഎഇയിലെയും ഇന്ത്യയിലെയും അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. മേയിലാണ് ആയുഷ് ദുബായിലെത്തിയത്. ഇദ്ദേഹം മറ്റൊരു കപ്പലില്‍ ജോലിക്ക് ശ്രമിച്ചു വരികയായിരുന്നു. ആയുഷിനു നന്നായി നീന്തലറിയാം. 15നു നടന്ന സംഭവം 17നാണു തങ്ങളെ അറിയിച്ചതെന്നും ഇക്കാര്യത്തില്‍ ഇന്ത്യന്‍ അധികൃതര്‍ വിശദ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.

കമ്പനിയുമായി ബന്ധപ്പെട്ടു നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഇറാന്‍ അധികൃതരുടെ സഹായം തേടാന്‍ അവിടുത്തെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തോട് ആവശ്യപ്പെടുകയും ചെയ്തു.

Other News in this category



4malayalees Recommends