മധ്യപ്രദേശില്‍ 16കാരിയെ 6 പേര്‍ ചേര്‍ന്ന് 16 മാസം പീഡിപ്പിച്ചു; പെണ്‍കുട്ടിയുടെ സുഹൃത്തായ 16കാരന്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ അറസ്റ്റില്‍

മധ്യപ്രദേശില്‍ 16കാരിയെ 6 പേര്‍ ചേര്‍ന്ന് 16 മാസം പീഡിപ്പിച്ചു; പെണ്‍കുട്ടിയുടെ സുഹൃത്തായ 16കാരന്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ അറസ്റ്റില്‍

മധ്യപ്രദേശില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ ആറുപേര്‍ ചേര്‍ന്ന് 16 മാസം തുടര്‍ച്ചയായി പീഡിപ്പിച്ചതായി പരാതി. ഇന്‍ഡോറിലാണ് സംഭവം. ആറ് പേരില്‍ 50 വയസ്സുള്ളയാള്‍ മുതല്‍ 16 വയസ്സുവരെ പ്രായമുള്ളവരുണ്ടെന്ന് പൊലീസ് പറഞ്ഞു. കാറ്ററിംഗ് കോണ്ട്രാക്ടര്‍, ഇയാളുടെ നിയമവിദ്യാര്‍ത്ഥിയായ മകന്‍, മറ്റുനാലുപേര്‍ എന്നിവരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് ആറ് പേരെയും അറസ്റ്റ് ചെയ്തു.

2018 മാര്‍ച്ചില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ മാതാവിന്റെ മരണത്തെ തുടര്‍ന്നു പെണ്‍കുട്ടിക്കു പഠനം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് പിതാവിനും സഹോദരിക്കുമൊപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞത്. കച്ചവട സ്ഥാപനത്തില്‍ സെകര്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന പിതാവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് അയല്‍വാസിയായ കേറ്ററിങ് കരാറുകാരന്‍ കുട്ടികളെ നോക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടിയെ വീട്ടിലേക്കു വിളിച്ചത്. ഇതിനായി ഇയാള്‍ പ്രതിഫലം നല്‍കുകയും ചെയ്തു.തുടര്‍ന്ന് ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാട്ടി പെണ്‍കുട്ടിയെ വിവിധ സന്ദര്‍ഭങ്ങളില്‍ മാനഭംഗപ്പെടുത്തുകയായിരുന്നു.

സംഭവം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി, കോണ്‍ട്രാക്ടറുടെ മകനും പെണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി ഉപയോഗിച്ചു. ആഴ്ചകള്‍ക്ക് മുമ്പ് കോണ്‍ട്രാക്ടറുടെ ബന്ധുവിന്റെ ഫോണ്‍ കൈക്കലാക്കിയ പെണ്‍കുട്ടി, സ്‌കൂളിലെ തന്റെ സുഹൃത്തിനെ വിളിച്ച് തന്നെ രക്ഷപ്പെടുത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ 16കാരനായ സുഹൃത്തും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇയാളുടെ സഹോദരനും പെണ്‍കുട്ടിയെ പീഡിപ്പിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടും. സംഭവം അറിഞ്ഞ ഇവരുടെ അയല്‍വാസികളായ രണ്ടുപേരും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. അവസാനം പെണ്‍കുട്ടി തന്റെ പിതാവിനോട് എല്ലാം തുറന്നുപറഞ്ഞു. ഇയാളാണ് സംഭവം പൊലീസിനെ അറിയിച്ചത്.



Other News in this category



4malayalees Recommends