വേദിയില്‍ മോഹന്‍ലാലിനെ ചേര്‍ത്തുപിടിച്ച് രജനികാന്ത് ; എഴുന്നേറ്റു നിന്ന് കൈയ്യടിച്ച് കാഴ്ചക്കാര്‍

വേദിയില്‍ മോഹന്‍ലാലിനെ ചേര്‍ത്തുപിടിച്ച് രജനികാന്ത് ; എഴുന്നേറ്റു നിന്ന് കൈയ്യടിച്ച് കാഴ്ചക്കാര്‍
ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും മലയാളത്തിന്റെ വിസ്മയതാരം മോഹന്‍ലാലും ഒന്നിച്ചെത്തിയ പ്രൗഡോജ്ജ്വലമായ ചടങ്ങിനാണ് കഴിഞ്ഞ ദിവസം ചെന്നൈ നഗരം വേദിയായത്. സൂര്യ നായകനായി എത്തുന്ന കാപ്പാന്‍ സിനിമയുടെ ആഡിയോ ലോഞ്ചിനാണ് രജനിയും ലാലും ഒരുമിച്ചെത്തിയത്. ചിത്രത്തില്‍ മോഹന്‍ലാലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഇന്ത്യന്‍ സിനിമയിലെ തന്നെ രണ്ട് ഇതിഹാസ താരങ്ങളുടെ സംഗമം അക്ഷരാര്‍ത്ഥത്തില്‍ കാണികളെയും കോരിത്തരിപ്പിക്കുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും നാച്വറലായ ആക്ടര്‍ എന്നാണ് മോഹന്‍ലാലിനെ രജനി വിശേഷിപ്പിച്ചത്. കാപ്പാനിലെ മോഹന്‍ലാലിന്റെ സാന്നിധ്യം ചിത്രത്തിന് അനുഗ്രഹമായി മാറുമെന്നും രജനി ആശംസിച്ചു. തുടര്‍ന്ന് താന്‍ വരച്ച ചിത്രം രജനിക്ക് ലാല്‍ സമ്മാനമായി നല്‍കി.തന്റെ നാല്‍പ്പത് വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ സൂര്യയെ പോലെ ഡെഡിക്കേറ്റഡ് ആയിട്ടുള്ള ഒരു നടനെ കണ്ടിട്ടില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു.'അയന്‍', 'മാട്രാന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും കെ.വി ആനന്ദും ഒന്നിക്കുന്ന കാപ്പാനില്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ലാലിന്റെ സുരക്ഷാ ഉദ്യാഗസ്ഥനായ എന്‍.എസ്.ജി കാമാന്‍ഡോയാണ് സൂര്യ.ചെന്നൈയില്‍ നടന്ന ചടങ്ങില്‍ സൂപ്പര്‍താരങ്ങളെ കൂടാതെ, സംവിധായകന്‍ ശങ്കര്‍, ഗാനരചയിതാവ് വൈരമുത്തു, സംഗീത സംവിധായകന്‍ ഹാരിസ് ജയരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. ലൈക്ക പ്രൊഡക്ഷന്‍സാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. ബൊമന്‍ ഇറാനി, ആര്യ, സയേഷ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍. ആഗസ്റ്റ് 30ന് ചിത്രം തിയേറ്ററുകളിലെത്തും.

Other News in this category4malayalees Recommends