രോഹിത്തുമായി പ്രശ്‌നങ്ങള്‍ ഒന്നുമില്ല ; വ്യക്തിപരമായ കാര്യങ്ങള്‍ പൊതുവേദികളിലേക്ക് വലിച്ചിഴക്കുന്നത് എന്തിനെന്ന് കൊഹ്ലി

രോഹിത്തുമായി പ്രശ്‌നങ്ങള്‍ ഒന്നുമില്ല ; വ്യക്തിപരമായ കാര്യങ്ങള്‍ പൊതുവേദികളിലേക്ക് വലിച്ചിഴക്കുന്നത് എന്തിനെന്ന് കൊഹ്ലി
ലോകകപ്പില്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവച്ചിട്ടും ഫൈനല്‍ കാണാതെ ഇന്ത്യ മടങ്ങി. ഇതിന് ശേഷം ടീമിലെ അംഗങ്ങള്‍ തമ്മില്‍ അത്ര രസത്തിലല്ലെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ലോകകപ്പ് തോല്‍വിക്ക് പിന്നാലെ നായകനും ഉപനായകനും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടെന്നും ഇത് ടീമിലെ മറ്റ് അംഗങ്ങളെ രണ്ട് ചേരിയിലേക്ക് തിരിക്കാന്‍ കാരണമായെന്നുമുള്ള റിപ്പോര്‍ട്ടുകളെ തള്ളിയിരിക്കുകയാണ് കോഹ്ലിയും കോച്ചും .മാധ്യമങ്ങള്‍ക്ക് മുന്നിലായിരുന്നു കോഹ്ലിയുടെ തുറന്നു പറച്ചില്‍.

ടീമിലെ അന്തരീക്ഷം ശരിയല്ലെങ്കില്‍ ഇത്രയധികം വിജയങ്ങള്‍ നേടാന്‍ ടീമിന് എങ്ങനെ സാധിക്കുമെന്ന് നിങ്ങള്‍ തന്നെ ചിന്തിച്ച് നോക്കണമെന്നായിരുന്നു കോഹ്ലി പ്രതികരിച്ചത്. ഇത്തരം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങള്‍ പൊതുവേദികളിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയാണോയെന്നും കോഹ്ലി ചോദിക്കുന്നു. രോഹിത് ശര്‍മ അനുഷ്‌ക ശര്‍മയേയും കോഹ്ലിയേയും ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്ത വിഷയം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ഇതും കോഹ്ലിയെ ചൊടിപ്പിച്ചിരിക്കുകയാണ്.

വിന്‍ഡീസ് പര്യടനത്തിനു മുന്നോടിയായുള്ള ഈ വാര്‍ത്താസമ്മേളനത്തെ ആരാധകര്‍ ആകാംഷയോടെയായിരുന്നു നോക്കിയിരുന്നത്. പ്രതീക്ഷിച്ചത് പോലെ കൊഹ്ലി വിവാദത്തില്‍ പ്രതികരിക്കുകയും ചെയ്തു.

Other News in this category4malayalees Recommends