കോഹ്ലിയ്ക്ക് എങ്ങനെ നായക സ്ഥാനത്ത് തുടരാനാകും ; എത്തിര്‍പ്പ് അറിയിച്ച് സുനില്‍ ഗവാസ്‌കര്‍

കോഹ്ലിയ്ക്ക് എങ്ങനെ നായക സ്ഥാനത്ത് തുടരാനാകും ; എത്തിര്‍പ്പ് അറിയിച്ച് സുനില്‍ ഗവാസ്‌കര്‍
വിരാട് കോഹ്‌ലി യെ ഇന്ത്യന്‍ നായകനായി നിലനിര്‍ത്തിയതിനെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനം വിലയിരുത്തിയാണ് സുനില്‍ ഗവാസ്‌കര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയുടെ വിന്‍ഡീസ് പരമ്പരക്കുള്ള ടീമിനെ തെരഞ്ഞെടുക്കും മുമ്പ് നായകന്റെ കാര്യത്തില്‍ ആദ്യം തീരുമാനത്തിലെത്തണമായിരുന്നുവെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെടുന്നത്.

ഒരു ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. എംഎസ്‌കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം പരാജയമാണെന്നും ഗവാസ്‌കര്‍ വിലയിരുത്തുന്നു. ലോകകപ്പിലെ തോല്‍വിയോടെ കോഹ്ലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന വിലയിരുത്തലുകളുണ്ടായിരുന്നുവെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ടൊരു പ്രമുഖന്‍ നായകനാരാവണമെന്ന കാര്യത്തില്‍ അഭിപ്രായം പറയുന്നത് ആദ്യമാണ്.

രോഹിത് ശര്‍മ്മയും കോഹ്ലിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സുനില്‍ ഗവാസ്‌കറിന്റെ അഭിപ്രായ പ്രകടനവും. അടുത്ത മാസാണ് ഇന്ത്യയുടെ വിന്‍ഡീസ് പരമ്പര ആരംഭിക്കുന്നത്. യുഎസില്‍ നടക്കുന്ന ടി20യോടെയാണ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും കോഹ്‌ലി തന്നെയാണ് ടീമിനെ നയിക്കുന്നത്.

Other News in this category4malayalees Recommends