ഇന്ത്യന്‍ ക്രിക്കറ്റ് ടീം അപകടത്തിലാണെന്ന വ്യാജ സന്ദേശം ; മുന്‍കരുതലെന്ന നിലയില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തി ബിസിസിഐ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം അപകടത്തിലാണെന്ന വ്യാജ സന്ദേശം ; മുന്‍കരുതലെന്ന നിലയില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തി ബിസിസിഐ
വെസ്റ്റിന്‍ഡീസ് പര്യടനത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് അധിക സുരക്ഷ ഏര്‍പ്പെടുത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം അപകടത്തിലാണെന്ന വ്യാജ സന്ദേശം ബിസിസിഐയ്ക്കു ലഭിച്ചതിനെ തുടര്‍ന്നാണു നടപടി. എന്നാല്‍, സന്ദേശം വ്യാജമാണെന്ന് ബിസിസിഐ അറിയിച്ചു. ക്രിക്കറ്റ് ടീമിന്റെ നീക്കങ്ങളെല്ലാം പരിശോധിച്ചുവരികയാണെന്നും ടീം അംഗങ്ങള്‍ അപകടത്തിലാണെന്നുമായിരുന്നു സന്ദേശം. സന്ദേശം വ്യാജമാണെന്നു വ്യക്തമായതായി ബിസിസിഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമങ്ങളോടു വ്യക്തമാക്കി. കാര്യങ്ങളെല്ലാം പതിവുപോലെ നടക്കുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ഒരു പൈലറ്റ് വാഹനം കൂടി അനുവദിച്ചിട്ടുണ്ട്. മുന്‍കരുതലെന്ന രീതിയിലാണ് അധികസുരക്ഷ ഏര്‍പ്പെടുത്തിയതെന്നും ബിസിസിഐ അറിയിച്ചു.

വെസ്റ്റിന്‍ഡീസ് പര്യടനത്തിന്റെ ഭാഗമായി ട്വന്റി20, ഏകദിന പരമ്പരകള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പരയാണു ബാക്കിയുള്ളത്. ട്വന്റി20, ഏകദിന പരമ്പരകള്‍ ഇന്ത്യയാണു സ്വന്തമാക്കിയത്. വ്യാഴാഴ്ച തുടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി സന്നാഹ മല്‍സരത്തിലാണ് ഇന്ത്യന്‍ താരങ്ങളിപ്പോള്‍. ഇന്ത്യയ്ക്ക് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ജയിക്കുന്നതിനുള്ള മികച്ച അവസരമാണിതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞു.

Other News in this category



4malayalees Recommends