കൊച്ചുമകളെ ശല്യപ്പെടുത്തിയത് ചോദിക്കാനെത്തിയ 75 കാരനായ മുത്തശ്ശനെ യുവാക്കള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

കൊച്ചുമകളെ ശല്യപ്പെടുത്തിയത് ചോദിക്കാനെത്തിയ 75 കാരനായ മുത്തശ്ശനെ യുവാക്കള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
കൊച്ചുമകളെ ശല്യപ്പെടുത്തിയ യുവാക്കളെ ചോദ്യം ചെയ്യുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മുത്തച്ഛന്‍ കൊല്ലപ്പെട്ടു. ചെന്നൈ കുംഭകോണത്തിനടുത്ത് ഗാന്ധി നഗറില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രത്തനം (75) എന്നയാളാണ് യുവാക്കളുടെ മര്‍ദ്ദനമേറ്റ് മരിച്ചത്.കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചതോടെ അയല്‍വാസികളായ പ്രകാശ് (24), പ്രകാശ് (25) എന്നിവര്‍ ഒളിവില്‍ പോയി. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി.

രത്തനത്തിന്റെ കൊച്ചുമകളെ പ്രതികള്‍ ഫോണിലും നേരിട്ടും ശല്യം ചെയ്തിരുന്നു. സംഭവദിവസം രാത്രി പ്രതികള്‍ വീടിന് താഴെ എത്തി പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു. ഇതോടെ യുവതി മുത്തച്ഛനോട് വിവരം പറഞ്ഞു. ഇത് ചോദിക്കാന്‍ രത്തനം താഴെ എത്തി, യുവാക്കളുമായി തര്‍ക്കിച്ചു. സംസാരം വാക്കേറ്റത്തിലേക്ക് നീങ്ങിയതോടെ രത്തനത്തിനെ പ്രതികള്‍ മര്‍ദ്ദിച്ചു. പിന്നിലേക്ക് തള്ളിയതോടെ ഇയാള്‍ തറയില്‍ തലയിടിച്ച് വീണു. രത്തിനത്തിന്റെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനിടെ പ്രതികള്‍ രക്ഷപ്പെടുകയും ചെയ്തു.


Other News in this category4malayalees Recommends