മധ്യപൂര്‍വദേശ രാജ്യങ്ങളില്‍ റുപേ കാര്‍ഡ് നടപ്പാക്കുന്ന ആദ്യ രാജ്യമാകാന്‍ യുഎഇ; പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ച്

മധ്യപൂര്‍വദേശ രാജ്യങ്ങളില്‍ റുപേ കാര്‍ഡ് നടപ്പാക്കുന്ന ആദ്യ രാജ്യമാകാന്‍ യുഎഇ; പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ച്

മധ്യപൂര്‍വദേശ രാജ്യങ്ങളില്‍ റുപേ കാര്‍ഡ് നടപ്പാക്കുന്ന ആദ്യ രാജ്യമാകാന്‍ യുഎഇ ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് കാര്‍ഡ് പുറത്തിറക്കുന്നത്. ഇതിന്റെ ഉദ്ഘാടനം 24ന് രാവിലെ എമിറേറ്റ്‌സ് പാലസില്‍ നരേന്ദ്രമോദി നിര്‍വഹിക്കും. ഇതോടെ മാസ്റ്റര്‍-വീസാ കാര്‍ഡുകളുടെ ശ്രേണിയിലേക്കു റുപേ കാര്‍ഡും എത്തും. ഇതുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്കായുള്ള ധാരണാപത്രത്തില്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും യുഎഇ മെര്‍ക്കുറി പേയ്‌മെന്റ് സര്‍വീസസുമായി ധാരാണാപത്രം ഒപ്പിടും.


യുഎഇയിലെ എല്ലാ ഔട്ലെറ്റുകളിലും റുപേ കാര്‍ഡ് ഉപയോഗിക്കാമെന്ന് ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ വ്യാപാര ബന്ധത്തിനപ്പുറത്തു മധ്യപൂര്‍വദേശത്തെ ബിസിനസ് കേന്ദ്രമായ യുഎഇയില്‍ റുപേ കാര്‍ഡ് വരുന്നത് ഇവിടെ ജോലി ചെയ്യുന്നവരും വിനോദസഞ്ചാരത്തിനായും എത്തുന്നവരുമായ ഇന്ത്യക്കാര്‍ക്കു ഗുണം ചെയ്യുമെന്നു സ്ഥാപനതി പറഞ്ഞു. സിംഗപ്പൂരിലും ഭൂട്ടാനിലുമാണ് ഇതിന് മുന്‍പ് ഇന്ത്യയ്ക്കു പുറത്തു റുപേ കാര്‍ഡ് പുറത്തിറക്കിയത്.

Other News in this category



4malayalees Recommends