മലയിടിഞ്ഞു, വെള്ളത്തോടൊപ്പം മണ്ണും ഒലിച്ചുപോവാന്‍ തുടങ്ങി, തിരിച്ചെത്തിയെന്ന് വിശ്വസിക്കാനാവുന്നില്ല ; മഞ്ജുവാര്യര്‍

മലയിടിഞ്ഞു, വെള്ളത്തോടൊപ്പം മണ്ണും ഒലിച്ചുപോവാന്‍ തുടങ്ങി, തിരിച്ചെത്തിയെന്ന് വിശ്വസിക്കാനാവുന്നില്ല ; മഞ്ജുവാര്യര്‍
തങ്ങള്‍ സുരക്ഷിതരാണെന്ന് നടി മഞ്ജു വാര്യരും സംഘവും. ഹിമാചല്‍പ്രദേശിലെ ഛത്രുവിലാണ് മഞ്ജുവും സംഘവും കുടുങ്ങിയത്. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന 'കയറ്റം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് മഞ്ജുവും മുപ്പത് പേരടങ്ങുന്ന സംഘവും ഛത്രയിലെത്തിയിരുന്നത്. തുടര്‍ന്നുണ്ടായ പ്രളയത്തില്‍ കുടുങ്ങുകയായിരുന്നു. മലയിടിയുന്നത് കണ്ടെന്നും മൂന്ന് അടിയോളം മൂടിക്കിടന്ന മഞ്ഞിനിടയിലൂടെ കൈപിടിച്ച് പതുക്കെ ഇറങ്ങുകയായിരുന്നുവെന്ന് മഞ്ജു വ്യക്തമാക്കുന്നു. ഛത്രയില്‍ നിന്നും ഏഴ് മണിക്കൂറോളം നടന്നാണ് ഷിയാം ഗോരുവില്‍ ഷൂട്ടിങ്ങിനായി എത്തിയിരുന്നത്.

ചിത്രീകരണത്തിന്റെ ആദ്യ ദിവസങ്ങളില്‍ നല്ല കാലാവസ്ഥ ആയിരുന്നു. പെട്ടെന്ന് കാലാവസ്ഥ മാറുകയും മഞ്ഞു വീഴ്ച വലുതാവുകയും ചെയ്തു. മലയിടിച്ചിലിനു സാധ്യതയുള്ളതിനാല്‍ ടെന്റുകള്‍ മാറ്റാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അത് മാറ്റി ഛത്രുവിലേക്ക് തിരിച്ചു. മഴക്കൊപ്പം മണ്ണും ഒലിച്ച് പോകുന്നത് കണ്ടു. 90 കിലോമീറ്റര്‍ യാത്ര ചെയ്ത് ഛത്രുവിലെത്തി. ക്യാമ്പില്‍ നിന്നും സാറ്റലൈറ്റ് ഫോണ്‍ വഴി കോള്‍ ചെയ്തു. 2 ദിവസത്തെ ഭക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളു.

മഞ്ഞും മഴയും ശക്തമാവുമെന്നും സൈനികര്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി മുരളീധരനും ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിക്ക് സന്ദേശം നല്‍കിയിട്ടുണ്ടെന്ന് പിറ്റേ ദിവസം അറിഞ്ഞു. തൊട്ടടുത്ത ദിവസം രാവിലെ തിരിച്ചു മണാലിയിലേക്കു പോകാന്‍ തീരുമാനിച്ചു. വഴിയില്‍ മണ്ണിടിഞ്ഞാല്‍, എപ്പോഴാണു സൈന്യത്തിനു സഹായിക്കാനാകുക എന്നു പറയാനാവില്ല. ഭക്ഷണം കിട്ടുമെന്നറിയില്ല.

അതിനാല്‍ ഛത്രുവില്‍ തന്നെ തങ്ങി. ഉച്ചയായപ്പോള്‍ ഭക്ഷണമെത്തി. റോഹ്തങ് ചുരം പിന്നിടുമ്പോഴാണ് ഞാനിതു പറയുന്നത്. കറുത്തമേഘങ്ങള്‍ മൂടിനില്‍ക്കുന്നതിനാല്‍ അകലേക്ക് ഒന്നും കാണുന്നില്ല. ചുറ്റും കോട ഇറങ്ങിയതുപോലെ. തിരിച്ചെത്തി എന്നതു വിശ്വസിക്കാനാവുന്നില്ല എന്നാണ് മഞ്ജു പറയുന്നത്.

Other News in this category4malayalees Recommends