ചത്തുപോയ മുതല ' വിശുദ്ധ ആത്മാവെന്ന് ഗ്രാമവാസികള്‍ ; ക്ഷേത്രം പണിയുന്നു !

ചത്തുപോയ മുതല ' വിശുദ്ധ ആത്മാവെന്ന് ഗ്രാമവാസികള്‍ ; ക്ഷേത്രം പണിയുന്നു !
ചത്തുപോയ മുതലയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കുകയാണ് ഈ ഗ്രമവാസികള്‍ ഛത്തീസ്ഗഡിലെ ഭവമൊഹത്ര എന്ന ഗ്രാമത്തിലാണ് മുതലക്ക് വേണ്ടി ക്ഷേത്രം ഒരുങ്ങുന്നത്. ക്ഷേത്രത്തിനായുള്ള കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. ഗ്രാമത്തിലെ കുളത്തില്‍ ജിവിച്ചിരുന്ന 130 വയസുണ്ടയിരുന്ന മുതല ഇനി ഈ ഗ്രാമത്തിലെ ദൈവമാകും.ഈ വര്‍ഷം ജനുവരിയിലാണ് പ്രദേശവാസികള്‍ ഗംഗാറാം

എന്ന് വിളിച്ചിരുന്ന മുതല ചത്തത്. തുടര്‍ന്ന് മുതലയുടെ മൃതശരീരം കൊണ്ടുപോകാനെത്തൊയ വനം വകുപ്പ് ഉദ്യോഗസ്ഥരെ മടക്കി അയക്കുന്നതിനായി ഗ്രാമവസികള്‍ നാലു മണിക്കുറോളം പ്രതിഷേധിച്ചിരുന്നു.

ഗ്രാമത്തിലെ ആചാരപ്രകാരം മുതലയുടെ ശരീരം സംസ്‌കരിക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം. മനുഷ്യനെ ആക്രമിക്കാതിരുന്ന മുതല വിശുദ്ധ ആത്മാവാണ് എന്നണ് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നത്. നര്‍മ്മദാ ദേവിയുടെയും മുതലയുടെയും വിഗ്രഹങ്ങളാണ് ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നത്. ഇപ്പോള്‍ തന്നെ നിരാവധി ആളുകള്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിത്തുടങ്ങി.
Other News in this category4malayalees Recommends