അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന്; ഡല്‍ഹി നിഗംബോധ് ഘട്ട് ശ്മശാനത്തില്‍ ജെയ്റ്റ്‌ലിക്ക് അന്ത്യ വിശ്രമം

അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന്; ഡല്‍ഹി നിഗംബോധ് ഘട്ട് ശ്മശാനത്തില്‍ ജെയ്റ്റ്‌ലിക്ക് അന്ത്യ വിശ്രമം

അന്തരിച്ച മുന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ഡല്‍ഹി നിഗംബോധ് ഘട്ട് ശ്മശാനത്തില്‍ നടക്കും. ഇന്ന് രാവിലെ വരെ ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കുന്ന ഭൗതിക ശരീരം പിന്നീട് ബി.ജെ.പി. ആസ്ഥാനത്തേക്ക് കൊണ്ടുപോകും.പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇവിടെ പൊതുദര്‍ശനത്തിന് അവസരമൊരുക്കും. ഉച്ചയ്ക്കുശേഷം നിഗംബോധ് ഘട്ടിലെ ശ്മശാനത്തിലായിരിക്കും സംസ്‌കാരം.


ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഇന്നലെ 12.30 ഓടെയായിരുന്നു ജെയ്റ്റ്‌ലിയുടെ അന്ത്യം. ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജെയ്റ്റ്ലിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വെള്ളി ആഴ്ചയോടെ ആരോഗ്യനില കൂടുതല്‍ ഗുരുതരമാവുകയായിരുന്നു. യന്ത്ര സഹയത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

Other News in this category4malayalees Recommends