യുവതിയെ ശല്യം ചെയ്തതിനെ ചോദ്യം ചെയ്തതിന് കുടുംബത്തിലെ 16 പേര്‍ക്ക് നേരെ ആസിഡ് ആക്രമണം

യുവതിയെ ശല്യം ചെയ്തതിനെ ചോദ്യം ചെയ്തതിന് കുടുംബത്തിലെ 16 പേര്‍ക്ക് നേരെ ആസിഡ് ആക്രമണം
യുവതിയെ നിരന്തരം ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത യുവതിയുടെ കുടുംബത്തിലെ പതിനാറ് പേര്‍ക്ക് നേരെ ആസിഡ് ആക്രമണം. ബീഹാറിലെ വൈശാലി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. പരിക്കേറ്റവര്‍ ഹാജിപൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

നന്ദ് കിഷോര്‍ ഭഗത്ത് എന്ന വ്യക്തിയുടെ കുടുംബത്തിലെ ഒരു യുവതിയെയാണ് ഒരു കൂട്ടം യുവാക്കള്‍ നിരന്തരം ശല്യം ചെയ്തത്. ഇതിന്റെ പേരില്‍ ചൊവ്വാഴ്ച ചില ആളുകളുമായി ഇവര്‍ കലഹിച്ചെന്ന് വൈശാലിയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ രാഘവ് ഡയാല്‍ പറഞ്ഞു.ഇന്ന് രാവിലെ നന്ദ് കിഷോര്‍ ഭഗത്തിന്റെ വീട്ടിലെത്തിയ ഒരു സംഘം ആളുകള്‍ ബലമായി വീട്ടിനകത്തേക്ക് പ്രവേശിക്കുകയും കുടുംബാംഗങ്ങള്‍ക്ക് നേരെ ആസിഡ് ആക്രമണം നടത്തുകയുമായിരുന്നു. 'മുഴുവന്‍ കുടുംബാംഗങ്ങള്‍ക്ക് നേരെയും ആസിഡ് ആക്രമണം നടത്തി. ആക്രമണത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ ഹജിപൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്' പൊലീസ് പറഞ്ഞു.അക്രമി സംഘത്തില്‍ ഇരുപതോളം പേരുണ്ടെന്നും തങ്ങളുടെ കുടുംബത്തെ ഒരു പാഠം പഠിപ്പിക്കുമെന്ന് യുവാക്കള്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നതായും പരിക്കേറ്റവര്‍ പൊലീസിന് മൊഴി നല്‍കി.

Other News in this category4malayalees Recommends