പാക്കിസ്ഥാന്‍ പര്യടനത്തിന് പോകാന്‍ വിമുഖത പ്രകടിപ്പിച്ച് ചില ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍; തീരുമാനം സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച്; പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച് നിരോഷന്‍ ഡിക്കവല്ലയും തിസാര പെരേരയും

പാക്കിസ്ഥാന്‍ പര്യടനത്തിന് പോകാന്‍ വിമുഖത പ്രകടിപ്പിച്ച് ചില ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍;  തീരുമാനം സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച്; പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച് നിരോഷന്‍ ഡിക്കവല്ലയും തിസാര പെരേരയും

പാക്കിസ്ഥാനിലേക്ക് പോകാന്‍ വിമുഖത പ്രകടിപ്പിച്ച് ചില ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍. ലങ്കന്‍ ടീമിലെ പ്രമുഖ താരങ്ങള്‍ ഉള്‍പ്പടെ പര്യടനത്തിനില്ലെന്ന് വ്യക്തമാക്കിയത് സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ചാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് പരമ്പര നിശ്ചയിച്ചിരിക്കുന്നത്.


ശ്രീലങ്കയ്ക്കെതിരെ സ്വന്തം നാട്ടില്‍ മൂന്ന് ഏകദിനങ്ങളും അത്രതന്നെ ട്വന്റി20 മല്‍സരങ്ങളും കളിക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ധാരണയിലെത്തിയിരുന്നു. ഇതോടെ ഈ നീക്കങ്ങള്‍ പാളി. രണ്ടു ടെസ്റ്റുകള്‍ കൂടി പരമ്പരയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും അവ പതിവുപോലെ യുഎഇയിലാണ് നടക്കുക. ഏകദിന, ട്വന്റി20 മല്‍സരങ്ങള്‍ക്ക് ലങ്കന്‍ ബോര്‍ഡ് സമ്മതം മൂളിയെങ്കിലും കളിക്കാര്‍ സമ്മതിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നിരോഷന്‍ ഡിക്കവല്ല, ഓള്‍റൗണ്ടര്‍ തിസാര പെരേര തുടങ്ങിയവരാണ് എതിര്‍പ്പ് പരസ്യമാക്കിക്കൊണ്ട് രംഗത്തെത്തിയത്. ഇവര്‍ക്കു പുറമെ മറ്റു ചില താരങ്ങള്‍ക്കും പാക്കിസ്ഥാനില്‍ കളിക്കാന്‍ വൈമനസ്യമുണ്ടെങ്കിലും പരസ്യ പ്രതികരണത്തിന് തയാറായിട്ടില്ല. ടെസ്റ്റ് മല്‍സരങ്ങളും പാക്കിസ്ഥാനില്‍ തന്നെ നടത്താന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തയാറായിട്ടില്ല.

Other News in this category



4malayalees Recommends