സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ഇടിവ് ; ആറുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ഇടിവ് ; ആറുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍
ഇന്ത്യയുടെ 2019-20 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിലെ ജി ഡി പി വളര്‍ച്ചാനിരക്ക് കേവലം അഞ്ച് ശതമാനം മാത്രം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലെ കണക്കാണിത്. മാര്‍ച്ച് 2013ന് ശേഷമുള്ള ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെയാണ് സാമ്പത്തികമേഖല കടന്നുപോകുന്നതെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷനാണ് ഇത് സംബന്ധിച്ച കണക്ക് ഇന്ന് പുറത്തുവിട്ടത്.

മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ പാദത്തിലെ വളര്‍ച്ചാനിരക്ക് 5.8 ശതമാനമായിരുന്നു.മുന്‍പാദത്തിലെ വളര്‍ച്ചയെ അപേക്ഷിച്ച് അപേക്ഷിച്ച് 0.8 ശതമാനത്തിന്റെ കുറവാണ് ഈ പാദത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2018-19 വര്‍ഷത്തിലെ മൊത്തം ജി ഡി പി വളര്‍ച്ചാനിരക്ക് 6.8 ശതമാനമായിരുന്നു.

നിര്‍മിതോത്പന്ന മേഖല കേവലം 0.6 ശതമാനം വളര്‍ച്ച മാത്രമാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. കാര്‍ഷികമേഖലയുടെ വളര്‍ച്ച രണ്ടുശതമാനം മാത്രമാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയും തളര്‍ച്ച നേരിടുകയാണ്. 2012-13ല്‍ 4.9 ശതമാനമായിരുന്നു വളര്‍ച്ചാനിരക്ക്.

Other News in this category



4malayalees Recommends