പരീക്ഷ മലയാളത്തിലാക്കണമെന്ന ആവശ്യത്തിന് അംഗീകാരം നല്‍കി പിഎസ് സി ചെയര്‍മാന്‍

പരീക്ഷ മലയാളത്തിലാക്കണമെന്ന ആവശ്യത്തിന് അംഗീകാരം നല്‍കി പിഎസ് സി ചെയര്‍മാന്‍
പിഎസ്‌സി പരീക്ഷകള്‍ മലയാളത്തിലാക്കണമെന്ന ആവശ്യത്തിന് തത്വത്തില്‍ അംഗീകാരം നല്‍കി പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍. പ്രായോഗിക നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. എല്ലാ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടേയും യോഗം വിളിക്കും. യൂണിവേഴ്‌സിറ്റി അധ്യാപകരെ കൂടി ഉള്‍പ്പെടുത്തി ഇക്കാര്യം പഠിക്കാന്‍ സമിതിയെ നിയോഗിക്കും.

ഇക്കാര്യം ആവശ്യപ്പെട്ട് പിഎസ്!സി ആസ്ഥാനത്തിന് മുമ്പില്‍ കഴിഞ്ഞ പത്തൊന്‍പത് ദിവസമായി ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം നടത്തുകയായിരുന്നു. കഴിഞ്ഞ മാസം 29 നാണ് പി!എസ്!സി ആസ്ഥാനത്ത് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം തുടങ്ങിയത്. കെഎഎസ് പരീക്ഷയുടെ പശ്ചാത്തലത്തിലായിരുന്നു ഐക്യമലയാള പ്രസ്ഥാനം സമരം തുടങ്ങിയത്.

Other News in this category4malayalees Recommends