ഇ ശ്രീധരന്റെ റിപ്പോര്‍ട്ട് അംഗീകരിച്ചു ; പാലാരിവട്ടം പാലം പുതുക്കി പണിയാന്‍ സര്‍ക്കാര്‍ തീരുമാനം

ഇ ശ്രീധരന്റെ റിപ്പോര്‍ട്ട് അംഗീകരിച്ചു ; പാലാരിവട്ടം പാലം പുതുക്കി പണിയാന്‍ സര്‍ക്കാര്‍ തീരുമാനം
പാലാരിവട്ടം പാലം പുതുക്കി പണിയാന്‍ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി. ഒക്ടോബര്‍ ആദ്യവാരം തന്നെ പാലത്തിന്റെ പണി തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാലാരിവട്ടം പാലം പരിശോധിച്ച ശേഷം ഇ.ശ്രീധരന്‍ നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് പുതിയ പാലം നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പാലം നിര്‍മിക്കുന്നതിന്റെ ചുമതല ഇ. ശ്രീധരനായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പാലത്തിന്റെ നിര്‍മാണത്തിലെ അഴിമതി തെളിഞ്ഞതിനെ തുടര്‍ന്ന് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് അടക്കം നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു.

കിറ്റ്‌കോ മുന്‍ എം.ഡി ബെന്നി പോള്‍, നിര്‍മ്മാണ കമ്പനി എം.ഡി സുമിത് ഗോയല്‍ ആര്‍.ബി.ഡി.സി.കെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി.ഡി തങ്കച്ചന്‍ എന്നിവരെയാണ് സൂരജിനൊപ്പം അറസ്റ്റ് ചെയ്തത്. വഞ്ചന, അഴിമതി, ഗൂഢാലോചന, ഫണ്ട് ദുര്‍വിനിയോഗം എന്നീ വകുപ്പുകളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. തകരാറിലായ പാലത്തിന് അറ്റകുറ്റപ്പണി നടത്തിയത് കൊണ്ട് മാത്രം കാര്യമില്ലെന്ന് കാണിച്ച് വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിരുന്നു.

Other News in this category4malayalees Recommends