കാഴ്ചയില്‍ ഇന്ത്യക്കാരനായ കുട്ടി, ഇംഗ്ലീഷ് മാത്രം അറിയാം ; പിതാവ് സൂപ്പര്‍മാനെന്ന് കുഞ്ഞ് ; അഞ്ച് വയസ്സുകാരനെ തേടി പത്തുദിവസം കഴിഞ്ഞിട്ടും രക്ഷിതാക്കളെത്തിയില്ല

കാഴ്ചയില്‍ ഇന്ത്യക്കാരനായ കുട്ടി, ഇംഗ്ലീഷ് മാത്രം അറിയാം ; പിതാവ് സൂപ്പര്‍മാനെന്ന് കുഞ്ഞ് ; അഞ്ച് വയസ്സുകാരനെ തേടി പത്തുദിവസം കഴിഞ്ഞിട്ടും രക്ഷിതാക്കളെത്തിയില്ല
മകനെ കാണാതായിട്ട് പത്തുദിവസം ആയിട്ടും അവനെ തേടി മാതാപിതാക്കള്‍ ഇനിയും എത്തിയിട്ടില്ല. സെപ്തംബര്‍ ഏഴിനു ദുബായിലെ ഷോപ്പിംഗ് മാളില്‍ വെച്ചാണ് പൊലീസിനു അഞ്ചവയസുകാരനായ കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലഭിക്കുന്നത്. മാതാപിതാക്കള്‍ക്കായി അന്വേഷിച്ചെങ്കിലും ഇതുവരേയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

പിതാവിനെ കുറിച്ച് കുട്ടിയോട് ചോദിക്കുമ്പോള്‍ 'സൂപ്പര്‍മാന്‍' എന്നാണ് കുട്ടി പറയുന്നത്. അവനെ പറഞ്ഞുപഠിപ്പിച്ചതും അങ്ങനെയായിരിക്കാം. കുട്ടിയെ മനഃപൂര്‍വം ഉപേക്ഷിച്ചതാകാമെന്നാണ് ദുബായ് പൊലീസ് പറയുന്നത്. ദിവസങ്ങള്‍ ഇത്ര കഴിഞ്ഞ സ്ഥിതിക്ക് കുട്ടിയെ അന്വേഷിച്ച് മാതാപിതാക്കള്‍ ആരെങ്കിലും വരുന്നത് വരെ കുഞ്ഞിനെ സാമൂഹികക്ഷേമ സ്ഥാപനത്തിലേക്കോ, താത്കാലികമായി വളര്‍ത്താന്‍ തയ്യാറായി മുന്നോട്ടുവരുന്നവര്‍ക്കോ കൈമാറാനാണ് പോലീസ് തീരുമാനം.

ഇന്ത്യക്കാരനാണെന്ന് തോന്നിക്കുന്ന എന്നാല്‍ ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന കുട്ടിക്ക് കുടുംബത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. കുട്ടിയെ നോക്കാന്‍ ബുദ്ധിമുട്ടായപ്പോള്‍ മാതാവ് കുഞ്ഞിനെ ഉപേക്ഷിച്ചതാകാം എന്ന നിഗമനത്തിലും പൊലീസെത്തിയിട്ടുണ്ട്. കുട്ടിക്ക് നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും രക്ഷിതാക്കള്‍ പോലീസുമായി ബന്ധപ്പെടാന്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Other News in this category4malayalees Recommends