സ്വപ്നത്തില്‍ വിവാഹ മോതിരം വിഴുങ്ങി ; ഉറങ്ങി എണീറ്റപ്പോള്‍ മോതിരമില്ല ; പിന്നീട് സംഭവിച്ചതിങ്ങനെ

സ്വപ്നത്തില്‍ വിവാഹ മോതിരം വിഴുങ്ങി ; ഉറങ്ങി എണീറ്റപ്പോള്‍ മോതിരമില്ല ; പിന്നീട് സംഭവിച്ചതിങ്ങനെ
സാന്‍ഡിയാഗോ സ്വദേശിയായ ജെന്ന ഇവാന്‍സിന് സംഭവിച്ചത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. സുഹൃത്ത് ബോബിയുമായി ജെന്നയുടെ വിവാഹം നിശ്ചയിച്ചിരുന്നു. നിശ്ചയ ദിവസം ബോബി അണിയിച്ച മോതിരം എപ്പോഴും ജെന്നയുടെ വിരലില്‍ കാണും. ഒരു സ്വപ്നമാണ് ജെന്നയെ കുഴപ്പത്തിലാക്കിയത്.

സ്വപ്നത്തില്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയ്‌നില്‍ യാത്ര ചെയ്യുകയായിരുന്നു ബോബിയും ജെന്നയും. ഒരു കൂട്ടം ചെറുപ്പക്കാര്‍ വിവാഹമോതിരം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചതും ബോബി ജെന്നിയോട് മോതിരം വിഴുങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ഉടന്‍ മോതിരം വിഴുങ്ങി വെള്ളം കുടിച്ചു. ഉറക്കത്തിനിടെ അസ്വാഭാവികമായി തോന്നിയെങ്കിലും സ്വപ്നമെന്ന് കരുതി ഉറക്കം തുടര്‍ന്നു. രാവിലെ വിരലില്‍ മോതിരം നോക്കിയപ്പോള്‍ പണി കിട്ടിയെന്ന് ജെന്ന തിരിച്ചറിഞ്ഞു. ഒടുവില്‍ ആശുപത്രിയിലെത്തി മോതിരം പുറത്തെടുത്തു.

ഉറക്കത്തില്‍ എണീറ്റ് നടക്കുന്ന ശീലമുള്ള ജെന്ന സ്വപ്നത്തില്‍ പെട്ടെന്ന് സ്വാധീനിക്കപ്പെട്ടതാകുമെന്നു ഡോക്ടര്‍മാര്‍ പറയുന്നു.

Other News in this category4malayalees Recommends