വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കാന്‍ സാധ്യത ; ബിജെപിയ്ക്ക് വലിയൊരു മുന്നേറ്റം പ്രതീക്ഷിച്ച് പാര്‍ട്ടി

വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കാന്‍ സാധ്യത ; ബിജെപിയ്ക്ക് വലിയൊരു മുന്നേറ്റം പ്രതീക്ഷിച്ച് പാര്‍ട്ടി
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ഥിയായി കുമ്മനം രാജശേഖരന്‍ മത്സരിക്കാന്‍ സാധ്യത. കുമ്മനത്തിന് പ്രാമുഖ്യമെന്ന് ബി ജെപി ജില്ല പ്രസിഡന്റ് എസ് സുരേഷ് പറഞ്ഞു. പൊതു സമ്മതനായ സീനിയര്‍ കാന്‍ഡിഡേറ്റിനെയായിരിക്കും ആദ്യം പരിഗണിക്കുക. ഇതു സംബന്ധിച്ച അന്തിമ തീരുമാനം കോര്‍ കമ്മിറ്റിയില്‍ ഉണ്ടാകുമെന്നും സുരേഷ് അറിയിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പോരാട്ടം കാഴ്ചവച്ച കുമ്മനം രാജശേഖരന്‍ ഇടത് സ്ഥാനാര്‍ത്ഥിയായ ടി എന്‍ സീമയെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി കെ മുരളീധരനു പിന്നില്‍ രണ്ടാമത് എത്തിയിരുന്നു.

പിന്നീട് ബി.ജെ.പി അദ്ധ്യക്ഷസ്ഥാനത്തുനിന്നു മാറി മിസോറം ഗവര്‍ണറായി നിയമിതനായ കുമ്മനം ലോക്‌സഭാ തെരഞ്ഞെടുപ്പു സമയത്താണ് വീണ്ടും സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയത്. ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജിവയ്പിച്ച് കുമ്മനത്തെ ബി.ജെ.പി കേന്ദ്രനേതൃത്വം തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയിരുന്നു. എന്നാല്‍ വിജയിക്കുമെന്ന പ്രതീതി ഉയര്‍ത്തിയ ശേഷം ശശി തരൂരിനു പിന്നില്‍ രണ്ടാം സ്ഥാനത്ത് എത്താനെ കുമ്മനത്തിന് ഇത്തവണയും കഴിഞ്ഞുള്ളൂ. പക്ഷേ പ്രചരണ രംഗത്ത് കുമ്മനം ഉണ്ടാക്കിയ മുന്നേറ്റം പാര്‍ട്ടിക്കു ഗുണം ചെയ്തിട്ടുണ്ടെന്നാണ് ബിജെപി കരുതുന്നത്.

Other News in this category4malayalees Recommends