വയറ് കീറി ഹൃദയവും വന്‍കുടലും കരളുമെല്ലാം പുറത്തിട്ടു; മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന്റെ വയറ് കീറി ആന്തരിക അവയവങ്ങള്‍ പുറത്തെടുത്തു; നാടിനെ നടുക്കിയ ക്രൂരത നടന്നത് ബീഹാറില്‍

വയറ് കീറി ഹൃദയവും വന്‍കുടലും കരളുമെല്ലാം പുറത്തിട്ടു; മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന്റെ വയറ് കീറി ആന്തരിക അവയവങ്ങള്‍ പുറത്തെടുത്തു; നാടിനെ നടുക്കിയ ക്രൂരത നടന്നത് ബീഹാറില്‍

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന്റെ വയറ് കീറി ആന്തരിക അവയവങ്ങള്‍ പുറത്തെടുത്തു. ബീഹാറിലെ മുന്‍ഗേര്‍ ജില്ലയിലാണ് സംഭവം. താരാപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സോന്ദിയാ താന്തി തോലയിലാണ് സംഭവമുണ്ടായത്. സ്വന്തം വീട്ടില്‍ നിന്നും വെറും നൂറ് മീറ്റര്‍ അകലെ വച്ചാണ് കൃഷ്ണ താന്തിയുടെ ഏക മകന്‍ ആശിഷ് കുമാറിനെ ഗുരുതരമായ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.


വയറ് കീറി ഹൃദയവും വന്‍കുടലും കരളുമെല്ലാം പുറത്തുകിടക്കുന്നത് കണ്ട നാട്ടുകാര്‍ ആദ്യമൊന്ന് ഞെട്ടി. പിന്നെ സമീപത്തെ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ച ശേഷം പുറത്തുകിടന്ന അവയവങ്ങള്‍ അകത്തേക്ക് ഇട്ട് കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക്. അടിയന്തര ശസ്ത്രക്രിയ നടത്തിയ കുട്ടിയെ ഉടന്‍ തന്നെ വിദഗ്ദ്ധ ചികിത്സയ്ക്കായി ബഗല്‍പ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി കളിച്ചുകൊണ്ടിരിക്കുന്നത് താന്‍ കണ്ടതാണെന്നും പെട്ടെന്ന് നാട്ടുകാര്‍ ബഹളം വയ്ക്കുന്നത് കേട്ട് ഓടിയെത്തുമ്പോഴാണ് ദാരുണ ദൃശ്യത്തിന് സാക്ഷ്യംവഹിച്ചതെന്നും കുട്ടിയുടെ അമ്മ രേഖാ ദേവി പറയുന്നു. തന്റെ കുടുംബത്തിന് ആരുമായും ശത്രുതയില്ല. കുട്ടിയെ ആക്രമിച്ചതിന് പിന്നില്‍ ആരാണെന്ന് അറിയില്ലെന്നും അവര്‍ വ്യക്തമാക്കി.

Other News in this category4malayalees Recommends