രാധാമണി സി. ജെ നിര്യാതയായി

രാധാമണി സി. ജെ നിര്യാതയായി

മില്‍വാക്കി, വിസ്‌കോണ്‍സിന്‍: കേരളൈറ്റ്‌സ് ഇന്‍ മില്‍വാക്കിയുടെ ജോയിന്റ് സെക്രട്ടറി അഡ്വ. സുധീര്‍ പിള്ളയുടെ മാതാവും, പെരുമ്പാവൂര്‍, പുല്ലുവഴി പരേതനായ റിട്ട. ക്യാപ്റ്റന്‍ കെ. ജെ. നാരായണന്‍ പിളളയുടെ (മുന്‍ യൂണിയന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍) സഹധര്‍മിണിയുമായ രാധാമണി സി.ജെ (78) നിര്യാതയായി. ചാക്യാര്‍പുറത്ത് കുടുംബാഗമാണ് പരേത.ദീര്‍ഘകാലത്തെ അധ്യാപന സേവനത്തിന് ശേഷം വളയന്‍ചിറങ്ങര എല്‍പി സ്‌കൂളില്‍ നിന്നും വിരമിച്ചു. സംസ്‌കാരം ഒക്ടോബര്‍ 3, വ്യാഴാഴ്ച 3 മണിക്ക് (ഐ.എസ്.ടി) സ്വവസതിയില്‍ വച്ച് നടത്തെപെടുന്നതാണ്.


മക്കള്‍: സുജാത ഗോപാലകൃഷ്ണന്‍ (ലിബേര്‍ട്ടിവില്‍, ഇല്ലിനോയിസ്), സുമ സുരേഷ് (രാജഗിരി പബ്ലിക് സ്‌കൂള്‍ ,കളമശേരി), സുധീര്‍ പിള്ള (മില്‍വാക്കി, വിസ്‌കോണ്‍സിന്‍). മരുമക്കള്‍: ഡോ. മുരളി ഗോപാലകൃഷ്ണന്‍ (ലിബേര്‍ട്ടിവില്‍, ഇല്ലിനോയിസ്), സുരേഷ് കുമാര്‍ (റിട്ട. ഫാക്ട്), ലേഖ സുധീര്‍ (മില്‍വാക്കി, വിസ്‌കോണ്‍സിന്‍)

Other News in this category4malayalees Recommends