ചിക്കാഗോ സെന്റ് മേരീസ് ഇടവകയില്‍ സോഷ്യല്‍ വര്‍ക്കേഴ്സ് സംഗമം സംഘടിപ്പിച്ചു

ചിക്കാഗോ സെന്റ് മേരീസ് ഇടവകയില്‍ സോഷ്യല്‍ വര്‍ക്കേഴ്സ് സംഗമം സംഘടിപ്പിച്ചു

ചിക്കാഗോ:സാമൂഹ്യ തൊഴില്‍ മേഖലയില്‍ സേവനം ചെയ്യുന്ന ബിരുദധാരികളായ സോഷ്യല്‍ വര്‍ക്കേഴ്സിന്റെ (എംഎസ്ഡബ്ല്യു) കൂട്ടായ്മ സെപ്റ്റംബര്‍ 29 ഞായറാഴ്ച സെന്റ് മേരീസ് ക്നാനായ ദൈവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. ദശവത്സര ആഘോഷങ്ങളുടെ ഭാഗമായി വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ തിരുനാള്‍ ദിനത്തിലാണ് സംഗമം സംഘടിപ്പിച്ചത്.


സെന്റ് മേരീസ് ഇടവകയില്‍ നിന്ന് സാമൂഹിക പ്രവര്‍ത്തന മേഖലയില്‍ സേവനം ചെയ്യുന്ന ധാരാളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. സാമൂഹിക പ്രവര്‍ത്തകനും പാവങ്ങളെ സ്നേഹിക്കുകയും, സഹായിക്കുകയും ചെയ്യുന്നതില്‍ മാതൃകയായിട്ടുള്ള വി.വിന്‍സെന്റ് ഡി പോളിന്റെ തിരുനാള്‍ദിനത്തില്‍ വികാരി ഫാദര്‍ തോമസ് മുളവനാല്‍ വിശുദ്ധ ബലിയര്‍പ്പണത്തിന് ശേഷം നടത്തിയ ആശംസാ പ്രസംഗത്തില്‍ സാമൂഹിക പ്രവര്‍ത്തന രംഗത്ത് സേവനം ചെയ്യുന്ന എല്ലാ സോഷ്യല്‍ വര്‍ക്കേഴ്സ്നെയും അഭിനന്ദിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങക്ക് എല്ലാ വിജയാശംസകള്‍ അറിയിക്കുകയും ചെയ്തു.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ അറിയിച്ചതാണിത്.

Other News in this category4malayalees Recommends