ഇന്ത്യയുടെ ആദ്യ റഫാല്‍ യുദ്ധ വിമാനം ആയുധ പൂജയ്ക്ക് വെക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്; വിമാനം ഏറ്റുവാങ്ങിയതിനുശേഷം യുദ്ധ പൂജയില്‍ പങ്കെടുക്കുമെന്നും മന്ത്രി

ഇന്ത്യയുടെ ആദ്യ റഫാല്‍ യുദ്ധ വിമാനം ആയുധ പൂജയ്ക്ക് വെക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്; വിമാനം ഏറ്റുവാങ്ങിയതിനുശേഷം  യുദ്ധ പൂജയില്‍ പങ്കെടുക്കുമെന്നും മന്ത്രി

ഇന്ത്യയുടെ ആദ്യ റഫാല്‍ യുദ്ധ വിമാനം ആയുധ പൂജയ്ക്ക് വെക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. 'മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനാണ് ഫ്രാന്‍സില്‍ എത്തിയത്. വാര്‍ഷിക പ്രതിരോധ സംഭാഷണത്തിലും റഫാലിനെ വ്യോമസേനയുടെ ഭാഗമാക്കുന്ന ചടങ്ങിലും പങ്കെടുക്കും. അടുത്ത വര്‍ഷങ്ങളിലായി ഇന്ത്യ- ഫ്രാന്‍സ് ഉഭയകക്ഷി ബന്ധങ്ങള്‍ പുരോഗമിച്ചിട്ടുണ്ട്. ഈ ബന്ധം കൂടുതല്‍ ആഴത്തിലാക്കാനാണ് ഇനി ശ്രമം'; അദ്ദേഹം ട്വീറ്റ് ചെയ്തു.

റഫാല്‍ യുദ്ധ വിമാനം ഏറ്റുവാങ്ങിയതിനുശേഷം അദ്ദേഹം യുദ്ധ പൂജയില്‍ പങ്കെടുക്കും. പാരിസില്‍ നിന്ന് 590 കിലോമീറ്റര്‍ അകലെയുള്ള മെരിഗ്‌നാക് ഓഫ് ബോര്‍ഡോക്സിലെ ഡസോള്‍ട്ട് ഏവിയേഷനില്‍ ആണ് ചടങ്ങ് നടക്കുക. നാല് വിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യയിലേക്ക് എത്തുന്നത് അടുത്ത വര്‍ഷം മെയ് മാസം ആണ്.

Other News in this category4malayalees Recommends