ജോളിക്ക് പെണ്‍കുട്ടികളോടുണ്ടായിരുന്നത് വെറുപ്പ്; മുന്‍ഭര്‍ത്താവ് റോയിയുടെ സഹോദരിയുടെ മകള്‍ ഉള്‍പ്പടെ കൊല്ലാന്‍ ശ്രമിച്ചത് 5 പെണ്‍കുട്ടികളെ; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കൊല്ലാന്‍ ശ്രമിച്ചത് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പെണ്‍മക്കളെ

ജോളിക്ക് പെണ്‍കുട്ടികളോടുണ്ടായിരുന്നത് വെറുപ്പ്; മുന്‍ഭര്‍ത്താവ് റോയിയുടെ സഹോദരിയുടെ മകള്‍ ഉള്‍പ്പടെ കൊല്ലാന്‍ ശ്രമിച്ചത് 5 പെണ്‍കുട്ടികളെ; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കൊല്ലാന്‍ ശ്രമിച്ചത് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പെണ്‍മക്കളെ
കൂടത്തായി കൊലപാതക കേസില്‍ അറസ്റ്റിലായ ജോളി അഞ്ച് പെണ്‍കുട്ടികളെക്കൂടി കൊല്ലാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്. മുന്‍ ഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരി റഞ്ജിയുടെ മകളും ജോളി കൊലപ്പെടുത്താന്‍ ശ്രമിച്ച അഞ്ച് പെണ്‍കുട്ടികളില്‍ ഉള്‍പ്പെടും. ഇതുകൂടാതെ മറ്റ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പെണ്‍മക്കളെ ജോളി ലക്ഷ്യമിട്ടിരുന്നു. ജോളി മൂന്ന് പെണ്‍ക്കുട്ടികള്‍ക്കെതിരെ നടത്തിയ നീക്കത്തെ കുറിച്ച് അന്വേഷണ ഘട്ടത്തില്‍ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വീട്ടുകാരുടെ വിശദമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടത്തായിയിലെ കൂട്ടക്കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തു വന്നതോടെയാണ് രണ്ട് കുട്ടികളുടെ ബന്ധുക്കള്‍ കൂടി സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ഇക്കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി വിദേശത്താണ്. അന്വേഷണത്തില്‍ ഈ പെണ്‍കുട്ടികള്‍ക്ക് നേരെ നടന്നതും വധശ്രമമാണെന്ന് തെളിഞ്ഞു.

ജോളി ഇവരുടെ വീട്ടിലുള്ള സമയത്തു ഭക്ഷണശേഷം കുട്ടികള്‍ വായിലൂടെ നുരയും പതയും വന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാരണം കണ്ടുപിടിക്കാനായില്ല.ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്റെ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയെങ്കിലും മൂത്ത മകനു നേരെ വധശ്രമമുണ്ടായിരുന്നില്ല. മകള്‍ വളര്‍ന്നുവന്നാല്‍ ബാധ്യതയാകുമെന്നായിരുന്നു ഇക്കാര്യം ചോദിച്ചപ്പോള്‍ ജോളിയുടെ മറുപടി. ഈ ഘട്ടത്തിലാണ് മറ്റു പെണ്‍കുട്ടികളെ വധിക്കാന്‍ ശ്രമിച്ച കാര്യം അന്വേഷണ സംഘം തെളിവുസഹിതം നിരത്തിയത്. പെണ്‍കുട്ടികളെ ഇഷ്ടമല്ലെന്നായിരുന്നു അപ്പോള്‍ മറുപടി

അതീവ സങ്കീര്‍ണമായ ജീവിതം നയിച്ച ഒരാളായിരുന്നു ജോളിയെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. പെണ്‍കുട്ടികളോട് വെറുപ്പ് പുലര്‍ത്തിയിരുന്ന പ്രത്യേക മാനസികാവസ്ഥയായിരുന്നു ജോളിയ്ക്കുണ്ടായിരുന്നത്. റെഞ്ചിയുടെ മകളുടെ വായില്‍ നിന്ന് നുരയും പതയും വന്ന സാഹചര്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ പെണ്‍കുട്ടിയേയും ജോളി കൊല്ലാന്‍ ശ്രമിച്ചതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.


Other News in this category4malayalees Recommends