സെറ്റും മുണ്ടുമുടുത്ത് മലയാളി പെണ്‍കൊടിയായി പിവി സിന്ധു കേരളത്തില്‍; പദ്മനാഭസ്വാമിയേയും ആറ്റുകാലമ്മയേയും തൊഴുതു; സിന്ധുവിനിന്ന് കേരളത്തിന്റെ ആദരം

സെറ്റും മുണ്ടുമുടുത്ത് മലയാളി പെണ്‍കൊടിയായി പിവി സിന്ധു കേരളത്തില്‍; പദ്മനാഭസ്വാമിയേയും ആറ്റുകാലമ്മയേയും തൊഴുതു; സിന്ധുവിനിന്ന് കേരളത്തിന്റെ ആദരം

പിവി സന്ധു കേരളത്തില്‍. സെറ്റും മുണ്ടുമുടുത്ത് പതിവിലും സുന്ദരിയായി എത്തിയ സിന്ധു ബുധനാഴ്ച്ച രാവിലെ ക്ഷേത്രദര്‍ശനം നടത്തി. തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാല്‍ ക്ഷേത്രത്തിലുമാണ് സിന്ധു തൊഴാനെത്തിയത്. അമ്മ പി. വിജയയും കൂടെയുണ്ടായിരുന്നു. ചൊവ്വാഴ്ച്ച രാത്രി ഒമ്പത് മണിക്കാണ് ഹൈദരാബാദില്‍ നിന്ന് സിന്ധു കേരളത്തിലെത്തിയത്.

തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാനത്താവളത്തിലെത്തിയ സിന്ധുവിനെ കേരള ഒളിമ്പിക് അസോസിയേഷന്‍ ഭാരവാഹികളും കായിക താരങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. ഇന്ന് കേരള ഒളിമ്പിക്‌സ് അസോസിയേഷനും സംസ്ഥാന കായിക വകുപ്പും സംയുക്തമായി സിന്ധുവിന് സ്വീകരണം നല്‍കും.

Other News in this category4malayalees Recommends