ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന നോര്‍ക്ക ഐഡന്റിറ്റി കാര്‍ഡ് ഉള്ള വിദേശമലയാളികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇനി ഏഴ് ശതമാനം വരെ ഇളവ്; നോര്‍ക്ക ഫെയര്‍ എന്ന സൗജന്യ നിരക്കിന് തുടക്കമായി

ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന നോര്‍ക്ക ഐഡന്റിറ്റി കാര്‍ഡ് ഉള്ള വിദേശമലയാളികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇനി ഏഴ് ശതമാനം വരെ ഇളവ്; നോര്‍ക്ക ഫെയര്‍ എന്ന സൗജന്യ നിരക്കിന് തുടക്കമായി

ഇന്ത്യയില്‍ നിന്ന് വിദേശത്തേയ്ക്കും തിരിച്ചും ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന പ്രവാസി മലയാളികള്‍ക്കായി നോര്‍ക്ക ഫെയര്‍ എന്ന സൗജന്യ നിരക്കിന് തുടക്കമായി. ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന നോര്‍ക്ക ഐഡന്റിറ്റി കാര്‍ഡ് ഉള്ള വിദേശമലയാളികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഏഴു ശതമാനം ഇളവ് അനുവദിക്കുന്നതാണ് ഈ പദ്ധതി. കാര്‍ഡ് ഉടമയുടെ ജീവിതപങ്കാളിക്കും 18 വയസ്സ് തികയാത്ത മക്കള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.


ഒമാന്‍ എയറിന്റെ ഇന്ത്യയിലെ ഓഫീസുകള്‍ വഴിയും https://www.omanair.com/in/en/exclusive-discount-for-norka-members?fbclid=IwAR0OlXMJUeZWU1Om8U56VIMCPNAo9maE6kWYxjMEibshRvkheoT7LoXfxX4 എന്ന വെബ്ബ്‌സൈറ്റ് ലിങ്കില്‍ NORK2018 എന്ന പ്രൊമോഷന്‍ കോഡ് നല്‍കിയും ഈ സൗകര്യം വിനിയോഗിക്കാവുന്നതാണ്.

നോര്‍ക്ക ഐഡന്റിറ്റി കാര്‍ഡ് ലഭിക്കുന്നതിന് http://202.88.244.146:8083/nrkregistration/ സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ലഭിക്കുന്നതാണ്.

Other News in this category4malayalees Recommends