ടൊവിനോ, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ഇന്ദ്രജിത്ത്..2018 ഓഗസ്റ്റിലും 2019 ലും ഉണ്ടായ പ്രളയത്തെ ആസ്പദമാക്കി വരുന്ന സിനിമയില്‍ വമ്പന്‍ താരനിര അണിനിരക്കുമെന്ന് റിപ്പോര്‍ട്ട്; ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി മഞ്ജു വാര്യരും

2018 ഓഗസ്റ്റിലും 2019 ലും ഉണ്ടായ പ്രളയത്തെ ആസ്പദമാക്കി സിനിമ വരുന്നു. ജൂഡ് ആന്റണി ജോസഫ് പുതുതായി സംവിധാനം ചെയ്യാന്‍ പോകുന്ന പുതിയ ചിത്രം ഇതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ഔദ്യോഗികമായ പ്രഖ്യാപനങ്ങള്‍ ഇതുവരെയുണ്ടായിട്ടില്ല. താമസിയാതെ ഇതുണ്ടാകുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

വൈറസില്‍ കണ്ടത് പോലെ വലിയൊരു താരനിരയായിരിക്കും ജൂഡിന്റെ സിനിമയില്‍ ഉണ്ടാവുക. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ഇന്ദ്രജിത്ത്, ഇന്ദ്രന്‍സ്, ആസിഫ് അലി എന്നിവരൊക്കെ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. മഞ്ജു വാര്യരായിരിക്കും നായിക. ആന്റോ ജോസഫ് നിര്‍മാണം ഏറ്റെടുത്തതായും അറിയുന്നു. സിനിമയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇനിയും ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.

Other News in this category4malayalees Recommends