സ്ത്രീ ലൈംഗികതയേയും ആസക്തികളേയും കുറിച്ച് പറഞ്ഞ ബോളിവുഡ് ചിത്രം ലസ്റ്റ് സ്റ്റോറീസ് തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യുന്നു; നായികയാകാന്‍ അമല പോള്‍

സ്ത്രീ ലൈംഗികതയേയും ആസക്തികളേയും കുറിച്ച് പറഞ്ഞ ബോളിവുഡ് ചിത്രം ലസ്റ്റ് സ്റ്റോറീസ് തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യുന്നു; നായികയാകാന്‍ അമല പോള്‍

ബോളിവുഡില്‍ വലിയ ചര്‍ച്ചയായ ലസ്റ്റ് സ്റ്റോറീസ് മൊഴിമാറ്റം ചെയ്യാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. സ്ത്രീ ലൈംഗികതയേയും ആസക്തികളേയും കുറിച്ച് പറഞ്ഞ ചിത്രം നാല് ഭാഗമുള്ള ആന്തോളജിയായാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അമല പോള്‍ ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ബോളിവുഡില്‍ കരണ്‍ ജോഹര്‍, അനുരാഗ് കശ്യപ്, ദിബാകര്‍ ബാനര്‍ജി, സോയ അക്തര്‍ എന്നിവര്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍

രാധിക ആപ്‌തേ, മനിഷ കൊയ് രാള, കിയാര അദ്വാനി, ഭൂമി പഡ്‌നേക്കര്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം ഏറെ വിവാദമാകുകയും ചെയ്തു. തെലുങ്ക് പതിപ്പില്‍ ചിത്രത്തിലെ ആദ്യ ഭാഗത്താണ് അമല നായികയായെത്തുക. നന്ദിനി റെഡ്ഡിയാകും ഈ ഭാഗം സംവിധാനം ചെയ്യുക. ജഗപതി ബാബുവും ഇതില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബാക്കി മൂന്ന് ഭാഗങ്ങള്‍ തരുണ്‍ ഭാസ്‌കര്‍. സങ്കല്‍പ് റെഡ്ഡി, സന്ദീപ് വങ്ക എന്നിവര്‍ സംവിധാനം ചെയ്യും.ആടൈ ആണ് അമല പോള്‍ അവസാനം വേഷമിട്ട ചിത്രം.

Other News in this category4malayalees Recommends