ക്യൂബെക്കിന് കുടിയേറ്റവിഷയത്തില്‍ കൂടുതല്‍ അധികാരമേകണമെന്ന് ഫെഡറല്‍ നേതാക്കള്‍; കാരണം പ്രവിശ്യയിലേക്കുള്ള കുടിയേറ്റം വര്‍ധിച്ചതും യുഎസില്‍ നിന്നും കൂടുതല്‍ അഭയാര്‍ത്ഥികള്‍ പ്രവഹിക്കുന്നതും; കുടിയേറ്റവിഷയത്തില്‍ പ്രവിശ്യാസര്‍ക്കാരിന് അധികാരമേറും

ക്യൂബെക്കിന് കുടിയേറ്റവിഷയത്തില്‍ കൂടുതല്‍ അധികാരമേകണമെന്ന് ഫെഡറല്‍ നേതാക്കള്‍; കാരണം പ്രവിശ്യയിലേക്കുള്ള കുടിയേറ്റം വര്‍ധിച്ചതും യുഎസില്‍ നിന്നും കൂടുതല്‍ അഭയാര്‍ത്ഥികള്‍ പ്രവഹിക്കുന്നതും; കുടിയേറ്റവിഷയത്തില്‍ പ്രവിശ്യാസര്‍ക്കാരിന് അധികാരമേറും
ക്യൂബെക്കിലേക്ക് കുടിയേറ്റക്കാരുടെ പ്രവാഹം വര്‍ധിച്ചതിനാലും യുഎസില്‍ നിന്നും ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ ക്യൂബെക്കിലേക്ക് ഒഴുകുന്നതിനാലും ക്യൂബെക്കിന് കുടിയേറ്റം നിയന്ത്രിക്കുന്നതിന് കൂടുതല്‍ അധികാരമേകണമോ വേണ്ടയോ എന്ന കാര്യത്തില്‍ കാനഡയിലെ എല്ലാ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളിലെയും നേതാക്കല്‍ നിര്‍ണായകമായ ചര്‍ച്ച നടത്തി. ഒക്ടോബര്‍ 21ലെ ഫെഡറല്‍ തെരഞ്ഞെടുപ്പിന് മുമ്പ് ഇവര്‍ ഈ വിഷയത്തില്‍ നടത്തിയിരിക്കുന്ന അവസാന ചര്‍ച്ചയാണ് വ്യാഴാഴ്ച രാത്രി അരങ്ങേറിയിരിക്കുന്നത്.

ഇക്കാര്യത്തില്‍ ക്യൂബെക്കിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതിനെ തങ്ങള്‍ പിന്തുണക്കുന്നുവെന്നാണ് ഫ്രഞ്ച് ഭാഷയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാ നേതാക്കളും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ തന്നെ ഫെഡറല്‍ ഗവണ്‍മെന്റുമായുണ്ടാക്കിയിരിക്കുന്ന കരാര്‍ പ്രകാരം ക്യൂബെക്കിന് മറ്റുള്ള പ്രൊവിന്‍സുകളേക്കാള്‍ കുടിയേറ്റം നിയന്ത്രിക്കുന്ന കാര്യത്തില്‍ കൂടുതല്‍ അധികാരങ്ങളുണ്ട്. ഇന്നത്തെ കടുത്ത സാഹചര്യത്തില്‍ ആ അധികാരങ്ങള്‍ ഇനിയും വര്‍ധിപ്പിക്കേണ്ടതുണ്ടെന്നാണ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എല്ലാ എക്കണോമിക് ക്ലാസ് കുടിയേറ്റക്കാരെയും പ്രൊവിന്‍സിലേക്ക് തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് ക്യൂബെക്കിന് മറ്റ് പ്രൊവിന്‍സുകളേക്കാല്‍ അധികാരം ഇപ്പോള്‍ തന്നെ ഉണ്ട്.ഇതിന് പുറമെ പ്രവിശ്യയിലെ ഇമിഗ്രേഷന്‍ ലെവലുകള്‍ നിശ്ചയിക്കുന്നതിലും ക്യൂബെക്കിന് സവിശേഷ അധികാരങ്ങളുണ്ട്.പ്രീമിയല്‍ ഫ്രാന്‍കോയിസ് ലെഗൗല്‍റ്റിന്റെ നേതൃത്വത്തിലുള്ള ക്യൂബെക്കിലെ കോലിഷന്‍ അവെനില്‍ ക്യൂബെക്ക് ഗവണ്‍മെന്റ് 2018 ഒക്ടോബറിലാണ് നിലവില്‍ വന്നിരിക്കുന്നത്. ഇവിടേക്ക് വരുന്ന കുടിയേറ്റക്കാരുടെ എണ്ണം താല്‍ക്കാലികമായി കുറയ്ക്കാനാണ് ഈ സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്.


Other News in this category



4malayalees Recommends