മുഹമ്മദ് നബി കാലം തേടുന്ന വിമോചകന്‍:പ്രവാചക സന്ദേശ പ്രചാരണ കാമ്പയിന്‍ നവംബര്‍ 1 മുതല്‍ 15 വരെ

anees vk

കുവൈത്ത്: വെറുപ്പും വിദ്വേഷവും വര്‍ധിച്ചുകൊണ്ടിരിക്കുന്ന സമകാലിക ലോകത്ത് കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും ഉറവിടമായ പ്രവാചക അധ്യാപനങ്ങളുടെ കാലിക പ്രസക്തി വിളംബരം ചെയ്തുകൊണ്ട്


കേരള ഇസ് ലാമിക് ഗ്രൂപ്പ് കേന്ദ്ര കമ്മിറ്റി കാമ്പയിന്‍ സംഘടിപ്പിക്കുന്നു. മുഹമ്മദ് നബി കാലം തേടുന്ന വിമോചകന്‍ എന്ന തലക്കെട്ടില്‍ നടക്കുന്ന പ്രചാരണ കാമ്പയിന്‍ നവംബര്‍ 1 മുതല്‍ തുടങ്ങി 15 വരെ നീണ്ടുനില്‍ക്കും. കാമ്പയിന്‍ കാലയളവില്‍ ലഘുലേഖ വിതരണം, ജനസമ്പര്‍ക്ക പരിപാടികള്‍, സൗഹൃദ സംഗമങ്ങള്‍, ഓണ്‍ലൈന്‍ ക്വിസ് മത്സരം, പ്രവാചക കീര്‍ത്തന മത്സരം,എക്സിബിഷന്‍, സമാപന സമ്മേളനം തുടങ്ങിയ വ്യത്യസ്ത പരിപാടികള്‍ നടക്കും.

ഏരിയ തലങ്ങളില്‍ നടക്കുന്ന സൗഹൃദ സംഗമങ്ങളില്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് നഹാസ് മാള മുഖ്യാതിഥിയായിരിക്കും. നവംബര്‍ 15 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രമുഖ വാഗ്മിയും മോട്ടിവേഷന്‍ ട്രെയിനറുമായ പി എം എ ഗഫൂര്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് നഹാസ് മാള എന്നിവര്‍ പങ്കെടുക്കും. കാമ്പയിന്‍ വിജയത്തിനായി എം കെ. നജീബ് ജനറല്‍ കണ്‍വീനറായും അബ്ദുല്‍ ബാസിത് അസിസ്റ്റന്റ് കണ്‍വീനറായും സ്വാഗത സംഘം രൂപീകരിച്ചു. വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായി നൈസാം, അബ്ദുല്‍ റസാഖ് നദ്‌വി, ഫിറോസ് ഹമീദ്, സി. കെ. നജീബ്, പി. ടി. ഷാഫി, റഫീഖ് ബാബു, അന്‍വര്‍ സഈദ്, അബ്ദുല്‍ ഹമീദ്, കെ.എം അന്‍സാര്‍, മെഹ്നാസ്, അംജദ്, ജംഷീര്‍ എന്നിവരെ തെരഞ്ഞെടുത്തു.

സാല്‍മിയ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന സംയുക്ത എക്സിക്യൂട്ടീവ് യോഗത്തില്‍ വൈസ് പ്രസിഡണ്ട് ഫൈസല്‍ മഞ്ചേരി, ട്രഷറര്‍ എസ്. എ. പി. ആസാദ് എന്നിവര്‍ പങ്കെടുത്തു. കെ. ഐ. ജി. പ്രസിഡണ്ട് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ അധ്യക്ഷത വഹിച്ചു.

Other News in this category4malayalees Recommends