സൗദി അറേബ്യയില്‍ വാഹനാപകടം; ഉംറ തീര്‍ത്ഥാടകര്‍ അടക്കം 35 പേര്‍ മരിച്ചു; ബസ് പൂര്‍ണമായും കത്തി; വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ബസില്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്

സൗദി അറേബ്യയില്‍ വാഹനാപകടം; ഉംറ തീര്‍ത്ഥാടകര്‍ അടക്കം 35 പേര്‍ മരിച്ചു; ബസ് പൂര്‍ണമായും കത്തി; വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ബസില്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ 35 പേര്‍ മരിച്ചു. മദീനയ്ക്ക് സമീപത്തെ ഹിജിറ റോഡിലാണ് അപകടം നടന്നത്. മരിച്ചവരില്‍ ഉംറ തീര്‍ത്ഥാടകരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഏഷ്യന്‍, അറബ് വംശജരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ബസ് മണ്ണുമാന്തി യന്ത്രവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പടിഞ്ഞാറന്‍ സൗദി സിറ്റിയില്‍ നിന്നും പുറപ്പെട്ട പ്രൈവറ്റ് ചാര്‍ട്ടേര്‍ഡ് ബസാണ് അപകടത്തില്‍പ്പെട്ടതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ബസ് പൂര്‍ണമായും കത്തി നശിച്ചു. പരിക്കേറ്റവരെ അല്‍-ഹമ്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Other News in this category4malayalees Recommends