പതിപ്പിച്ചിരിക്കുന്നത് 11,441 രത്‌നക്കല്ലുകള്‍; നിര്‍മാണം 1.6 കിലോഗ്രാം വൈറ്റ് ഗോള്‍ഡില്‍; 60 കരകൗശലവിദഗ്ധര്‍ 700 ദിവസത്തെ മനുഷ്യാധ്വാനം കൊണ്ട് നിര്‍മിച്ചു; വില 20 ലക്ഷം യു.എസ്. ഡോളര്‍; ഇത് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഗിറ്റാര്‍

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഗിറ്റാര്‍ അബുദാബിയില്‍ പ്രദര്‍ശിപ്പിക്കുന്നു. ഈമാസം 26 മുതല്‍ 30 വരെ നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന ആഭരണങ്ങളുടെയും വാച്ചുകളുടെയും പ്രദര്‍ശനത്തോടനുബന്ധിച്ചാണ് 20 ലക്ഷം യു.എസ്. ഡോളര്‍ വിലവരുന്ന ഗിറ്റാര്‍ പ്രദര്‍ശിപ്പിക്കുന്നത്.

11,441 രത്‌നക്കല്ലുകള്‍ പതിപ്പിച്ച അമൂല്യമായ ഒന്നാണ് ഗിറ്റാര്‍. 1.6 കിലോഗ്രാം വൈറ്റ് ഗോള്‍ഡിലാണ് ഇതിന്റെ നിര്‍മാണം. വിഖ്യാത ഗാനരചയിതാവ് മാര്‍ക്ക് ലൂയിയാണ് ഗിറ്റാര്‍ രൂപകല്പന ചെയ്തത്. 60 കരകൗശലവിദഗ്ധര്‍ 700 ദിവസത്തെ മനുഷ്യാധ്വാനംകൊണ്ടാണ് ഈ സൃഷ്ടി പൂര്‍ണമാക്കിയത്.

Other News in this category4malayalees Recommends