ജോണ്സണ് ആന്‍ഡ് ജോണ്സണ് അമേരിക്കയില്‍ വിറ്റ ബേബി പൗഡറിന്റെ 33000 ബോട്ടിലുകള്‍ കമ്പനി തിരിച്ചുവിളിച്ചു. ബേബി പൗഡറില്‍ ആസ്ബറ്റോസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഓണ്‍ലൈനായി വാങ്ങിയ ബേബി പൗഡര്‍ അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രഷന് നടത്തിയ പരിശോധനയിലാണ് ആസ്ബറ്റോസിന്റെ സാന്നിധ്യം കണ്ടെത്തിയത്.
വിറ്റ പൗഡര്‍ തിരിച്ചുവിളിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ ജോണ്സണ് ആന്‍ഡ് ജോണ്‍സണിന്റെ ഓഹരിയില്‍ വന്‍ ഇടിവുണ്ടായി. ഇതാദ്യമായാണ് വിറ്റഴിച്ച പൗഡര്‍ ജോണ്സണ് ആന്‍ഡ് ജോണ്സണ് തിരിച്ചുവാങ്ങുന്നത്. കാന്‍സറിനു കാരണമായേക്കാവുന്ന പദാര്‍ഥമാണ് ആസ്ബെസ്റ്റോസ്. ജോണ്‍സണിന്റെ നിരവധി ഉല്പന്നങ്ങള് മുന്‍പും ആരോപണം നേരിട്ടിരുന്നു. കാന്‍സറിന് കാരണമാകുന്ന വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജോണ്സണ് ആന്‍ഡ് ജോണ്സണ് ബേബി ഷാംപുവിന്റെ വില്‍പ്പന കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ദേശീയ ബാലാവകാശ കമ്മീഷന് (എന്‍.സി.പി.സി.ആര്) ആണ് ഉല്‍പ്പനം നിരോധിച്ച് ഉത്തവിട്ടത്.