'അമ്മയെ കൊലപ്പെടുത്തിയത് ജോളി തന്നെ; അവര്‍ നല്‍കിയ വെള്ളം കുടിച്ചതോടെയാണ് ബോധം മറഞ്ഞത്;' വെളിപ്പെടുത്തലുമായി ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മകന്‍; അമ്മ മരിച്ചതിനു ശേഷം ജോളി തന്നെ ദ്രോഹിച്ചിരുന്നുവെന്നും മൊഴി

'അമ്മയെ കൊലപ്പെടുത്തിയത് ജോളി തന്നെ; അവര്‍ നല്‍കിയ വെള്ളം കുടിച്ചതോടെയാണ് ബോധം മറഞ്ഞത്;' വെളിപ്പെടുത്തലുമായി ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മകന്‍; അമ്മ മരിച്ചതിനു ശേഷം ജോളി തന്നെ ദ്രോഹിച്ചിരുന്നുവെന്നും മൊഴി

കൂടത്തായി കൊലപാതക പരമ്പരയില്‍ ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മരണത്തില്‍ ജോളിക്കെതിരെ സിലിയുടെ മകന്റെ മൊഴി. അമ്മയെ കൊലപ്പെടുത്തിയത് ജോളി തന്നെയാണെന്നും, അവര്‍ നല്‍കിയ വെള്ളം കുടിച്ചതോടെയാണ് സിലിയുടെ ബോധം മറഞ്ഞതെന്നും മൂത്ത മകന്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി.


താമരശേരി പാരിഷ് ഹാളില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്തശേഷം സമീപത്തെ ദന്തല്‍ ക്ലിനിക്കില്‍ സിലിക്കൊപ്പം ജോളിയും ജോളിയുടെ ഇളയ മകനും സിലിയുടെ മകനും എത്തിയിരുന്നതായാണ് പൊലീസിനു ലഭിച്ച വിവരം. ഇവിടെവച്ചാണ് സിലി കൊല്ലപ്പെട്ടത്. 'അമ്മ മരിച്ചതിനു ശേഷം ജോളി എന്നെ ദ്രോഹിച്ചിരുന്നു. മാനസികമായും പീഡിപ്പിച്ചിരുന്നു. ഒറ്റപ്പെടുത്തിയതോടെ വീട്ടില്‍ അപരിചിതനെ പോലെ കഴിയേണ്ടി വന്നു. ബന്ധുവീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്'- മകന്റെ മൊഴിയില്‍ പറയുന്നു.

റോയി തോമസ് മരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചിരുന്നത് ജോളിയുടെ സുഹൃത്തും ബി.എസ്.എന്‍.എല്‍ ജീവനക്കാരനുമായ ജോണ്‍സണ്‍ ആണെന്ന് പൊലീസ് കണ്ടെത്തി. ഓഫീസിലെ സ്വാധീനം ഉപയോഗിച്ചാണ് ഇയാള്‍ ഈ നമ്പര്‍ സ്വന്തം പേരിലേക്കു മാറ്റിയത്. ജോണ്‍സന്റെ പേരിലുള്ള മൊബൈല്‍ നമ്പറാണ് ജോളി ഉപയോഗിച്ചിരുന്നതെന്ന് നേരത്തേ വ്യക്തമായിരുന്നു.

Other News in this category4malayalees Recommends