കൂടത്തായില്‍ നിന്ന് വീണ്ടും ഞെട്ടിക്കുന്ന വിവരങ്ങള്‍; റോയിയുടെ മരണത്തിന് മുന്‍പ് തന്നെ ജോണ്‍സണുമായി ജോളിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് സൂചന; ജോണ്‍സണുമായും ഷാജുവുമായും ഒരേസമയം ബന്ധം പുലര്‍ത്താന്‍ ജോളി ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍

കൂടത്തായില്‍ നിന്ന് വീണ്ടും ഞെട്ടിക്കുന്ന വിവരങ്ങള്‍; റോയിയുടെ മരണത്തിന് മുന്‍പ് തന്നെ ജോണ്‍സണുമായി ജോളിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് സൂചന; ജോണ്‍സണുമായും ഷാജുവുമായും ഒരേസമയം ബന്ധം പുലര്‍ത്താന്‍ ജോളി ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ സുഹൃത്ത് ജോണ്‍സണ് എതിരെ നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചുവെന്ന് സൂചന. എന്നാല്‍ കൊലപാതകങ്ങളില്‍ ജോണ്‍സണ് പങ്കുണ്ടോ എന്നതും അറിയാമായിരുന്നോ എന്നതും വ്യക്തമല്ല. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ ജോണ്‍സണ്‍ സ്വന്തം പേരിലേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണ്‍ തന്റെ ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്തുവെന്ന് കണ്ടെത്തിയിട്ടുണ്ട്.


ജോളിയും ജോണ്‍സനുമായി സൗഹൃദത്തിലായിരുന്നുവെന്ന് ജോണ്‍സണ്‍ പൊലീസിനോട് പറഞ്ഞിരുന്നു. ജോണ്‍സന്റെ പേരിലുള്ള സിം ആണ് ജോളി ഉപയോഗിച്ചിരുന്നതും. ജോളിക്കൊപ്പം വിനോദയാത്രയ്ക്കും സിനിമയ്ക്കുമൊക്കെ പോയിട്ടുണ്ടെന്നും ജോണ്‍സണ്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു.

റോയിയുടെ മരണത്തിന് മുന്‍പ് തന്നെ ജോണ്‍സണുമായി ജോളിക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് പുറത്തു വരുന്ന സൂചന. ജോണ്‍സണുമായും ഷാജുവുമായും ഒരേസമയം ബന്ധം പുലര്‍ത്താന്‍ ജോളി ശ്രമിച്ചു. ജോണ്‍സണോടായിരുന്നു ജോളിക്ക് കൂടുതല്‍ അടുപ്പം. ഷാജുവിനോടുള്ള സൗഹൃദം അദ്ദേഹത്തെ വകവരുത്തി ആശ്രിത നിയമനം വഴി സര്‍ക്കാര്‍ സര്‍വീസില്‍ കയറിപ്പറ്റുക എന്നത് ലക്ഷ്യം വച്ചുകൊണ്ടാണെന്ന് നേരത്തെ പുറത്തുവന്ന വിവരമാണ്. റോയിയെ ഇല്ലാതാക്കിയതു പോലെ ഷാജുവിനെയും കൊന്ന് ജോണ്‍സണെ മൂന്നാം വിവാഹം ചെയ്യാന്‍ ജോളി പദ്ധതിയിട്ടിരുന്നു. സിലിയെ കൊന്നതു പോലെ ജോണ്‍സന്റെ ഭാര്യയെയും കൊല്ലാന്‍ ജോളി ശ്രമിച്ചിരുന്നതായാണ് വിവരം.

Other News in this category4malayalees Recommends