കാനഡയില്‍ ലിബറല്‍ ന്യൂനപക്ഷ സര്‍ക്കാര്‍ വന്നാല്‍ ഏതൊക്കെ ഇമിഗ്രേഷന്‍ വാഗ്ദാനങ്ങള്‍ പാലിക്കും; എക്കണോമിക് ഇമിഗ്രന്റുകളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ മുനിസിപ്പാലിറ്റികളെ അനുവദിക്കുമോ..? എസ്ടിസിഎ ആധുനികവല്‍ക്കരിക്കുമോ...?

കാനഡയില്‍ ലിബറല്‍ ന്യൂനപക്ഷ സര്‍ക്കാര്‍ വന്നാല്‍ ഏതൊക്കെ ഇമിഗ്രേഷന്‍ വാഗ്ദാനങ്ങള്‍ പാലിക്കും;  എക്കണോമിക് ഇമിഗ്രന്റുകളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ മുനിസിപ്പാലിറ്റികളെ അനുവദിക്കുമോ..? എസ്ടിസിഎ ആധുനികവല്‍ക്കരിക്കുമോ...?

കാനഡയിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ലിബറലുകള്‍ കേവല ഭൂരിപക്ഷത്തിന് അടുത്ത് മാത്രമെത്തിയിരിക്കുകയാണ്. പതിവുപോലെ ഈ തെരഞ്ഞെടുപ്പിലും ഇമിഗ്രേഷന്‍ നിര്‍ണായക തെരഞ്ഞെടുപ്പ് വിഷമായി ഉയര്‍ന്ന് വന്നിട്ടുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ലിബറല്‍ പാര്‍ട്ടി നിരവധി വാഗ്ദാനങ്ങള്‍ ഉയര്‍ത്തിയിട്ടുമുണ്ട്. എന്നാല്‍ എതൊക്കെ വാഗ്ദാനങ്ങളായിരിക്കും ഒരു ലിബറല്‍ ന്യൂനപക്ഷ സര്‍ക്കാര്‍ വന്നാല്‍പാലിക്കുകയെന്ന ചോദ്യം ഈ അവസരത്തില്‍ ശക്തമായി ഉയരുന്നുമുണ്ട്. ഇലക്ഷനിടെ ലിബറല്‍ നേതാവും പ്രധാനമന്ത്രിയുമായ ജസ്റ്റിന്‍ ട്രൂഡ്യൂ നിരവധി വാഗ്ദാനങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്.

എക്കണോമിക് ഇമിഗ്രന്റുകളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ മുനിസിപ്പാലിറ്റികളെ അനുവദിക്കുന്ന പുതിയ പ്രോഗാം കൊണ്ടു വരുമെന്നത് അത്തരത്തിലുള്ള നിര്‍ണായകമായ വാഗ്ദാനങ്ങളിലൊന്നാണ്.ഇത്തരത്തില്‍ ഇമിഗ്രേഷനുമായി ബന്ധപ്പെട്ട് നല്‍കിയിരിക്കുന്ന ഏതൊക്കെ വാഗ്ദാനങ്ങള്‍ ലിബറലുകള്‍ പാലിക്കുമെന്ന ചോദ്യം പലതുറകളില്‍ നിന്നും ഈ സന്ദര്‍ഭത്തില്‍ ഉയര്‍ന്ന് വരുന്നുണ്ട്. ഒരൊറ്റ കക്ഷിക്കും സര്‍ക്കാര്‍ രൂപീകരിക്കാനാവാത്ത അവസ്ഥ ഇലക്ഷന് ശേഷം സംജാതമായിരിക്കുന്നതിനാല്‍ എന്‍ഡിപി അല്ലെങ്കില്‍ ബ്ലോക്ക് ക്യൂബെകോയിസ് അധികാരത്തില്‍ നിര്‍ണായക സ്വാധീന ശക്തികളായി വര്‍ത്തിക്കാന്‍ സാധ്യതയേറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇവയില്‍ ഏതൊക്കെ വാഗ്ദാനങ്ങള്‍ വിഴുങ്ങാന്‍ ലിബറലുകള്‍ നിര്‍ബന്ധിക്കപ്പെടുമെന്ന ചോദ്യവും ഈ അവസരത്തില്‍ ശക്തമാകുന്നുണ്ട്.

യുഎസും കാനഡയും തമ്മിലുള്ള സേഫ് തേഡ് കണ്‍ട്രി അഗ്രിമെന്റ് (എസ്ടിസിഎ) ആധുനികവല്‍ക്കരിക്കുമെന്ന പ്രചാരണം ലിബറലുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.2017 സ്പ്രിംഗ് സീസണില്‍ ഈ കരാര്‍ പ്രകാരം നിരവധി അസൈലം സീക്കര്‍മാര്‍ കാനഡയിലേക്കെത്തിയത് മുതല്‍ ഈ കരാര്‍ കടുത്ത വിവാദത്തിനു വിമര്‍ശനത്തിനും വഴിയൊരുക്കിയിരുന്നു.ഈ കരാറിലൂടെ കാനഡയിലേക്ക് എത്താനാഗ്രഹിക്കുന്ന അഭയാര്‍ത്ഥികള്‍ക്ക് ഇവര്‍ അനൗദ്യോഗിക പോയിന്റ്‌സ് ഓഫ് എന്‍ട്രിയില്‍ കൂടി കാനഡയിലേക്ക് എത്തിയവരാണെങ്കില്‍ പോലും അതിര്‍ത്തിയില്‍ വച്ച് തന്നെ ഇതിനായി ക്ലെയിം ചെയ്യാന്‍ സാധിക്കുന്നുണ്ട്.


Other News in this category4malayalees Recommends