യുഎസിലേക്കുള്ള അസൈലം സീക്കര്‍മാരെ അതിര്‍ത്തിയില്‍ വച്ച് നാട് കടത്തുന്ന കടുത്ത നടപടിയുടെ പൈലറ്റ് പ്രോഗ്രാം തുടങ്ങി; ഡിറ്റെന്‍ഷനില്‍ വച്ചിരിക്കുന്ന അസൈലം സീക്കര്‍മാരുമായി ബന്ധപ്പെട്ട നടപടികള്‍ ദിവസങ്ങള്‍ക്കം പൂര്‍ത്തിയാക്കുന്ന പദ്ധതി

യുഎസിലേക്കുള്ള അസൈലം സീക്കര്‍മാരെ അതിര്‍ത്തിയില്‍ വച്ച് നാട് കടത്തുന്ന കടുത്ത നടപടിയുടെ പൈലറ്റ് പ്രോഗ്രാം തുടങ്ങി; ഡിറ്റെന്‍ഷനില്‍ വച്ചിരിക്കുന്ന അസൈലം സീക്കര്‍മാരുമായി ബന്ധപ്പെട്ട നടപടികള്‍ ദിവസങ്ങള്‍ക്കം പൂര്‍ത്തിയാക്കുന്ന പദ്ധതി

യുഎസിലേക്കുള്ള അസൈലം സീക്കര്‍മാരെ അതിര്‍ത്തിയില്‍ വച്ച് തന്നെ വേഗത്തില്‍ നാട് കടത്തുന്നതിനുള്ള പൈലറ്റ് ട്രംപ് ഭരണകൂടം ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്.തികച്ചും പരീക്ഷണാത്മകമായിട്ടാണ് ട്രംപ് ഈ പൈലറ്റ് പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്. സതേണ്‍ ബോര്‍ഡറില്‍ ആരംഭിച്ചിരിക്കുന്ന ഈ പരീക്ഷണം ലോകമെമ്പാട് നിന്നും യുഎസിനെ ലക്ഷ്യം വച്ചെത്തുന്ന അസൈലം സീക്കര്‍മാരെ വേഗത്തില്‍ നാട് കടത്തുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും സത്വരമായി പ്രാവര്‍ത്തികമാക്കുന്നത് ലക്ഷ്യം വച്ചുള്ള പ്രോഗ്രാമാണിത്.


ഇവരെ തടഞ്ഞ് വയ്ക്കുന്നതിനിടെ അവരുമായി ബന്ധപ്പെട്ട എല്ലാ പ്രൊസസിംഗും ദിവസങ്ങള്‍ക്കകം പൂര്‍ത്തിയാക്കുന്നതിനാണ് ഈ പൈലറ്റ് ആരംഭിച്ചിരിക്കുന്നത്. യുഎസ് -മെക്‌സിക്കോ അതിര്‍ത്തിയിലുള്ള എല്‍ പാസോ സെക്ടറിലുള്ള ഇമിഗ്രേഷന്‍ അറ്റോര്‍ണിമാര്‍ക്ക് മാത്രമേ ഈ പുതിയ ഇനീഷ്യേറ്റീവിനെ കുറിച്ച് അറിവുള്ളൂവെന്നാണ് റിപ്പോര്‍ട്ട്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി, ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണീ പൈലറ്റ് പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്.

രാജ്യത്തെ ഇമിഗ്രേഷന്‍ കോടതികള്‍ക്കായിരിക്കും ഈ പ്രോഗ്രാമിന്റെ മേല്‍നോട്ടമെന്നും റിപ്പോര്‍ട്ടുണ്ട്.ഇത്തരം കടുത്ത നടപടി നടപ്പിലാക്കിയതില്‍ അത്ഭുതപ്പെടാനില്ലെന്നും ഇക്കാര്യത്തില്‍ ട്രംപ് പറഞ്ഞത് പ്രവര്‍ത്തിച്ചുവെന്നേയുള്ളൂവെന്നും ഹോം ലാന്‍ഡ് സെക്യൂരിറ്റി വക്താവ് പ്രതികരിച്ചു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണീ പ്രോഗ്രാം നടപ്പിലാക്കുന്നതെന്നും വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.

Other News in this category4malayalees Recommends