യുഎസിലെത്തുന്നവര്‍ക്ക് ഇനി സ്‌പോണ്‍സര്‍ ഇല്ലാതെ ഗ്രീന്‍ കാര്‍ഡിനായി ഭാഗ്യപരീക്ഷണം നടത്താനാവില്ല; അമേരിക്കന്‍ വിസ ലോട്ടറി പ്രോഗ്രാം നവംബര്‍ 5ന് അവസാനിപ്പിക്കാനുള്ള കടുത്ത തീരുമാനവുമായി ട്രംപ്; ഗ്രീന്‍കാര്‍ഡിന് ശ്രമിക്കുന്നവര്‍ നിരാശയില്‍

യുഎസിലെത്തുന്നവര്‍ക്ക്  ഇനി സ്‌പോണ്‍സര്‍ ഇല്ലാതെ ഗ്രീന്‍ കാര്‍ഡിനായി ഭാഗ്യപരീക്ഷണം നടത്താനാവില്ല; അമേരിക്കന്‍ വിസ ലോട്ടറി പ്രോഗ്രാം നവംബര്‍ 5ന് അവസാനിപ്പിക്കാനുള്ള കടുത്ത തീരുമാനവുമായി ട്രംപ്;  ഗ്രീന്‍കാര്‍ഡിന് ശ്രമിക്കുന്നവര്‍ നിരാശയില്‍
യുഎസിലേക്കെത്തുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് ഇനി ഏതാനും നാള്‍ കൂടി മാത്രമേ സ്‌പോണ്‍സര്‍ ഇല്ലാതെ ഗ്രീന്‍ കാര്‍ഡിനായുളള തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാന്‍ അവസരം ലഭിക്കുകയുള്ളുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ദി ഡൈവേഴ്‌സിറ്റി ഇമിഗ്രന്റ് വിസ പ്രോഗ്രാം അഥവാ തികച്ചും സൗജന്യവും ജനപ്രിയവുമായ അമേരിക്കന്‍ വിസ ലോട്ടറി പ്രോഗ്രാമിന് നവംബര്‍ അഞ്ചിന് അന്ത്യം കുറിക്കപ്പെടാന്‍ പോകുന്നതോടെയാണ് ഈ ആശങ്ക സ്ഥിരീകരിച്ചിരിക്കുന്നത്.

2021 സാമ്പത്തിക വര്‍ഷത്തില്‍ ഈ പ്രോഗ്രാമിലൂടെ 55,000 കുടിയേറ്റക്കാര്‍ക്ക് വിസ ലഭിക്കും. ഇതിന്റെ ഇലക്ട്രോണിക് എന്‍ റോള്‍മെന്റ് കാലാവധി നവംബര്‍ 5ന് അവസാനിപ്പിക്കാന്‍ ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവിനെ തുടര്‍ന്ന് യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ നിശ്ചയിച്ചതോടെ ഗ്രീന്‍കാര്‍ഡിനായി ശ്രമിക്കുന്ന ഇന്ത്യക്കാരടക്കമുള്ള നിരവധി കുടിയേറ്റക്കാര്‍ കടുത്ത നിരാശയിലും ആശങ്കയിലുമായിരിക്കുകയാണ്. അവസാന തീയതിക്കായി കാത്തിരിക്കാതെ ഉടന്‍ രജിസ്ട്രര്‍ ചെയ്യണമെന്ന നിര്‍ദേശം ഇതിനെ തുടര്‍ന്ന് ശക്തമായിട്ടുണ്ട്.

ഈ പ്രോഗ്രാമിനുള്ള അപേക്ഷാ പ്രക്രിയ വളരെ ലളിതമായതിനാലും ഇതിന്റെ ജനപ്രീതി വര്‍ധിച്ചിരുന്നു. ഇതിനായി ഒരു ഇമിഗ്രേഷന്‍ ലോയറുടെ നിയമസേവനം ആവശ്യമായിരുന്നില്ല. എന്നാല്‍ ഇതിനായി കര്‍ക്കശമായ ചില യോഗ്യതാ വ്യവസ്ഥകള്‍ പാലിക്കേണ്ടിയിരുന്നു. നിശ്ചിത രാജ്യങ്ങളില്‍ ജനിച്ചവര്‍ക്ക് മാത്രമേ ഇതിന് അപേക്ഷിക്കാന്‍ യോഗ്യതയുള്ളൂ. ബംഗ്ലാദേശ്, ബ്രസീല്‍, കാനഡ, ചൈന, കൊളംബിയ, ഡൊമിനിക്കല്‍ റിപ്പബ്ലിക്ക്, എല്‍ സാല്‍വദോര്‍, ഗ്വാട്ടിമാലി, ഹെയ്തി, ഇന്ത്യ, ജമൈക്ക, മെക്‌സിക്കോ, നൈജീരിയ, പാക്കിസ്ഥാന്‍ ഫിലിപ്പീന്‍സ്,സൗത്ത് കൊറിയ , നോര്‍ത്തേണ്‍ അയര്‍ലണ്ടൊഴികെയുളള യുകെയും അതിന്റെ ടെറിട്ടെറികളും, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ 2021ല്‍ ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കരുതെന്ന നിബന്ധനയും പുറത്ത് വന്നിരുന്നു.

ദി ഡൈവേഴ്‌സിറ്റി ഇമിഗ്രന്റ് വിസ പ്രോഗ്രാമിലേക്ക് അപേക്ഷകര്‍ക്ക് ചുരുങ്ങിയത് ഹൈസ്‌കൂള്‍ ഡിപ്ലോമയോ തതുല്യമായ യോഗ്യതയോ വേണമെന്ന നിബന്ധനയുമുണ്ട്. കൂടാതെ ചുരുങ്ങിയത് രണ്ട് വര്‍ഷത്തെ ട്രെയിനിംഗെങ്കിലും ആവശ്യമുള്ള ഒരു മേഖലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രണട് വര്‍ഷത്തെ തൊഴില്‍ പരിചയമുള്ളവര്‍ക്ക് മാത്രമേ ഇതിന് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.

Other News in this category



4malayalees Recommends