മുഹമ്മദ് നബി ജീവിതവും സന്ദേശവും; എക്‌സിബിഷന്‍ നവംബര്‍ 15 ന്

മുഹമ്മദ് നബി ജീവിതവും സന്ദേശവും; എക്‌സിബിഷന്‍ നവംബര്‍ 15 ന്

കുവൈത്ത്: കേരള ഇസ്ലാമിക് ഗ്രൂപ്പ് മുഹമ്മദ് നബി കാലം തേടുന്ന വിമോചകന്‍ എന്ന തലക്കെട്ടില്‍ നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി വിപുലമായ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. മുഹമ്മദ് നബി ജീവിതവും സന്ദേശവും എന്നതാണ് എക്‌സിബിഷന്‍ പ്രമേയം. പ്രവാചക ജീവിതത്തിലെ അവിസ്മരണീയ സംഭവങ്ങളും പ്രവാചക അധ്യാപനങ്ങളും എക്‌സിബിഷനില്‍ ദൃശ്യവത്കരിക്കപ്പെടും.


കുവൈത്തിലെ സ്‌കൂളുകള്‍, മദ്റസകള്‍, കെ. ഐ ജി. ഏരിയകള്‍, സംഘടനകള്‍, വ്യക്തികള്‍ എന്നീ വിഭാഗങ്ങളാണ് എക്സിബിഷനില്‍ പങ്കെടുക്കുന്നത്. ഓരോ വിഭാഗത്തിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന

പ്രദര്‍ശനങ്ങള്‍ക്ക് യഥാക്രമം 50, 30, 20 ദീനാറിന്റെ സമ്മാനങ്ങള്‍ ഉണ്ടായിരിക്കും.

നവംബര്‍ 15 ന് അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ രാവിലെ 9 മണിക്ക് തുടങ്ങുന്ന എക്‌സിബിഷന്‍ വൈകീട്ട് 5 മണി വരെ തുടരും. സന്ദര്‍ശകര്‍ക്ക് രാവിലെ മുതല്‍ എക്‌സിബിഷന്‍ കാണാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനങ്ങള്‍ വിതരണം നടത്തുകയും ചെയ്യുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

എക്സിബിഷനില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് www.kigkuwait.com എന്ന അഡ്രസ്സിലോ

https://forms.gle/nxfwP9gbQyQF9WcN6

എന്ന ലിങ്കിലോ പോയി റെജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 99309623,69994975 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്

Other News in this category4malayalees Recommends