ഫേസ്ബുക്ക് വില്‍ക്കാന്‍ വരെ തീരുമാനിച്ച സാഹചര്യത്തില്‍ സക്കര്‍ബര്‍ഗ് ഇന്ത്യയിലെ ഈ ക്ഷേത്രത്തിലെത്തി; കൈഞ്ചി ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിച്ചത് ആപ്പളിന്റെ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ നിര്‍ദേശമനുസരിച്ച്; ഫേസ്ബുക്കിനെ രക്ഷിച്ച ക്ഷേത്രത്തെ കുറിച്ചറിയാം

ഫേസ്ബുക്ക് വില്‍ക്കാന്‍ വരെ തീരുമാനിച്ച സാഹചര്യത്തില്‍ സക്കര്‍ബര്‍ഗ് ഇന്ത്യയിലെ ഈ ക്ഷേത്രത്തിലെത്തി; കൈഞ്ചി ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിച്ചത് ആപ്പളിന്റെ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ നിര്‍ദേശമനുസരിച്ച്; ഫേസ്ബുക്കിനെ രക്ഷിച്ച ക്ഷേത്രത്തെ കുറിച്ചറിയാം

ഫേസ്ബുക്ക് പ്രതിസന്ധിയിലായപ്പോള്‍ മേധാവി സക്കര്‍ബര്‍ഗ് ഇന്ത്യയിലെ ഒരു ക്ഷേത്രം സന്ദര്‍ശിച്ചു പ്രാര്‍ത്ഥിച്ചുവെന്നതാണ് നിലവില്‍ പ്രചരിക്കുന്ന ചൂടേറിയ വാര്‍ത്ത. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ സിലിക്കണ്‍വാലിയിലെ ഫേസ്ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കവേയാണ് ഈ വിവരം സക്കര്‍ബര്‍ഗ് തന്നെ അദ്ദേഹത്തെ അറിയിച്ചത്. ഗുരുവായ സ്റ്റീവ് ജോബ്‌സിന്റെ ഉപദേശപ്രകാരമാണ് സക്കര്‍ബര്‍ഗ് കൈഞ്ചി ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിച്ചത്.'


ഞങ്ങളുടെ കമ്പനിയുടെ ചരിത്രത്തില്‍ ഇന്ത്യക്ക് ഏറെ പ്രാധാന്യമുണ്ട്, ഇത് ഞാന്‍ ഇതുവരെ പരസ്യമായി പറയാത്ത ഒരു കഥയാണ് കുറച്ചു പേര്‍ക്കേ ഇതറിയാവൂ...ഞങ്ങളുടെ കമ്പനി കുറെ മുന്‍പ് ഒരു ആപത്ഘട്ടത്തിലൂടെ കടന്നു പോയി, ഫേസ്ബുക്ക് വില്‍ക്കാന്‍ വരെ തീരുമാനിച്ചു. ആ അവസരത്തിലാണ് എന്താണ് പോംവഴിയെന്ന് ചോദിച്ചു ഗുരുവായ സ്റ്റീവ് ജോബ്‌സിനെ കണ്ടത്, പ്രതിസന്ധി പരിഹരിക്കുവാന്‍ അദ്ദേഹം ഉപദേശിച്ചത് ഇന്ത്യയിലെ ഒരു ക്ഷേത്രത്തിലെ ദര്‍ശനമായിരുന്നു.

സ്റ്റീവ് ജോബ്‌സിന്റെ ഉപദേശ പ്രകാരം സക്കര്‍ബര്‍ഗ് ഡല്‍ഹിയില്‍ വിമാനമിറങ്ങി, അവിടെ നിന്നും ഒരു സ്വകാര്യ ജെറ്റില്‍ നൈനിറ്റാളിനും 65 കിലോമീറ്റര്‍ അകലെയുള്ള പാന്ത്‌നഗര്‍ വിമാനത്താവളത്തിലിറങ്ങി ഒടുവില്‍ കൈഞ്ചി ആശ്രമത്തിലെത്തി. അവിടത്തെ പ്രശസ്തമായ ഹനുമാന്‍ ക്ഷേത്രത്തിലെ ആരതിയില്‍ പങ്കു ചേര്‍ന്നു, പിന്നെ കുറേ സമയം അവിടെ ധ്യാനിച്ചു, ഒരു ദിവസം അവിടെ തങ്ങിയ ശേഷം ഇന്ത്യ വിട്ടു.'' കുമയോണ്‍ പ്രവിശ്യയിലെ ഗര്‍ഗാചല്‍ മലനിരകളിലാണ് കൈഞ്ചി ഹനുമാന്‍ ക്ഷേത്രം. സമശിരവശറമാക്ഷേത്രത്തിലേക്കുള്ള വഴി ഡല്‍ഹിയില്‍ ആനന്ദ്ഹാര്‍ ബസ് സ്റ്റാന്റില്‍ നിന്നും അല്‍മോറ അല്ലെങ്കില്‍ റാണിഘോട്ട് ബസില്‍ കയറി 270 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഉത്തരാഘട്ടിലെ പ്രധാന നഗരമായ ഹാല്‍ദ്വാനിയിലെത്തും. ഇവിടെ നിന്നും കൈഞ്ചി ധാമില്‍ എത്തിച്ചേരാം. ക്ഷേത്രത്തിന് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ കാത്ഗോടം ആണ്. ഇവിടെ നിന്നും 37 കിലോമീറ്റര്‍ സഞ്ചരിക്കണം ക്ഷേത്രത്തിലെത്താന്‍. ഇവിടെ എത്തുന്നവര്‍ക്ക് താമസിക്കുവാനായി നാലോളം ഗസ്റ്റ് ഹൗസുകളുണ്ട്. ഇവിടെ 500 രൂപമുതലുള്ള മുറികള്‍ ലഭ്യമാണ്


Other News in this category4malayalees Recommends