കെ.എച്ച്.എന്‍.എ ഹാന്‍ഡിംഗ് ഓവര്‍ സെറിമണി നവംബര്‍ 23-ന്

കെ.എച്ച്.എന്‍.എ ഹാന്‍ഡിംഗ് ഓവര്‍ സെറിമണി നവംബര്‍ 23-ന്

അരിസോണ: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ബയനിയല്‍ കണ്‍വന്‍ഷന്‍ അരിസോണയിലെ ഫീനിക്സില്‍ വച്ചു 2021 ജൂലൈ 2 മുതല്‍ 4 വരെ തീയതികളില്‍ നടക്കും. ഷെറാട്ടന്‍ ഗ്രാന്റ് അറ്റ് ഹോഴ്സ് പാസ് എന്ന വളരെ മനോഹരമായ റിസോര്‍ട്ടില്‍ വച്ചാണ് പരിപാടി അരങ്ങേറുന്നത്.


ഇതിന്റെ ആദ്യ കാല്‍വെയ്പായ ഹാന്‍ഡിംഗ് ഓവര്‍ സെറിമണി നവംബര്‍ 23-ന് ക്രൗണ്‍ പ്ലാസാ ഫീനിക്സ് എയര്‍പോര്‍ട്ട് ഹോട്ടലില്‍ വച്ച് നടക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡോ. സതീഷ് അമ്പാടി അറിയിച്ചു. ഹാന്‍ഡിംഗ് ഓവര്‍ പരിപാടിക്കുശേഷം കെ.എച്ച്.എന്‍.എ ബൈനിയല്‍ കണ്‍വന്‍ഷനെ അരിസോണയില്‍ വരവേറ്റുകൊണ്ട് സ്വാഗത പ്രസംഗങ്ങളും അതിമനോഹരമായ കലാപരിപാടികളും ഒരുക്കിയിട്ടുണ്ടെന്നും, അമേരിക്കയുടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അമ്പതോളം മുന്‍ ഭാരവാഹികളും അഭ്യുദയകാംക്ഷികളും ഈ ചടങ്ങിനായി എത്തിച്ചേരുന്നതാണെന്നും സതീഷ് അമ്പാടി അറിയിച്ചു.

ഈ മഹത്തായ തുടക്കത്തില്‍ പങ്കുചേര്‍ന്നു ഹാന്‍ഡിംഗ് ഓവര്‍ സെറിമണി ഏറ്റവും വന്‍ വിജയമാക്കിതീര്‍ക്കാന്‍ ഏവരേയും പ്രത്യേകം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Other News in this category4malayalees Recommends