യുഎസിലെ പബ്ലിക്ക് സര്‍വീസുകളും ഗവണ്‍മെന്റ് ആനുകൂല്യങ്ങളും സ്വീകരിക്കുന്നര്‍ക്ക് ഇമിഗ്രന്റ് റെസിഡന്‍സി നിഷേധിക്കുന്ന നടപടിക്ക് കൂടുതല്‍ ഇരകളാകുന്നത് ഏഷ്യക്കാര്‍; പലരും അമേരിക്കയോട് ഗുഡ്‌ബൈ പറയാന്‍ ശ്രമമാരംഭിച്ചു

യുഎസിലെ പബ്ലിക്ക് സര്‍വീസുകളും ഗവണ്‍മെന്റ് ആനുകൂല്യങ്ങളും സ്വീകരിക്കുന്നര്‍ക്ക് ഇമിഗ്രന്റ് റെസിഡന്‍സി നിഷേധിക്കുന്ന നടപടിക്ക് കൂടുതല്‍ ഇരകളാകുന്നത് ഏഷ്യക്കാര്‍; പലരും അമേരിക്കയോട് ഗുഡ്‌ബൈ പറയാന്‍ ശ്രമമാരംഭിച്ചു

യുഎസിലെ പബ്ലിക്ക് സര്‍വീസുകളും ഗവണ്‍മെന്റ് ആനുകൂല്യങ്ങളും സ്വീകരിക്കുന്നര്‍ക്ക് ഇമിഗ്രന്റ് റെസിഡന്‍സി നിഷേധിക്കുന്ന നടപടി സമീപകാലത്ത് ട്രംപ് ഭരണകൂടം പ്രാബല്യത്തില്‍ വരുത്തിയിരുന്നു. ഈ ദ്രോഹപരമായ കുടിയേറ്റ നയം ഏറ്റവും അദികം ബാധിക്കുന്നത് ഇന്ത്യക്കാരടക്കമുള്ള ഏഷ്യന്‍ കുടിയേറ്റക്കാരെയാണെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ അമേരിക്കയില്‍ പിടിച്ച് നില്‍ക്കുകയെന്നത് ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ ബുദ്ധിമുട്ടിലാകുന്ന സാഹചര്യത്തില്‍ എങ്ങനെയെങ്കിലും യുഎസ് വിട്ട് മറ്റേതെങ്കിലും രാജ്യത്തേക്ക് കുടിയേറുന്നതിന് ശ്രമിക്കുന്ന ഏഷ്യന്‍ കുടിയേറ്റക്കാര്‍ പെരുകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.


പൊതു സഹായം സ്വീകരിക്കുന്നവര്‍ അല്ലെങ്കില്‍ യുഎസ് സര്‍ക്കാര്‍ നല്‍കുന്ന ഏതെങ്കിലും ആനുകൂല്യങ്ങളും ബെനഫിറ്റുകളും പബ്ലിക് സര്‍വീസുകളും സ്വീകരിക്കുന്ന കുടിയേറ്റക്കാര്‍ക്ക് ഇമിഗ്രന്റ് റെസിഡന്‍സി നിഷേധിക്കുമെന്ന കടുത്ത കുടിയേറ്റ നയമാണ് യുഎസിലെ ഏഷ്യന്‍ സമൂഹത്തെ കടുത്ത രീതിയില്‍ ബാധിക്കുകയെന്നാണ് പുതിയ റിപ്പോര്‍ട്ട് താക്കീതേകുന്നത്.

വിട്ട് വീഴ്ചയില്ലാത്ത പുതിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി നിയമം ഓഗസ്റ്റിലായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്.ഈ നിയമം ഏഷ്യന്‍ അമേരിക്കന്‍ സമൂഹത്തെ പക്ഷപാതപരമായി കടുത്ത രീതിയില്‍ ബാധിക്കുമെന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്. പബ്ലിക്ക് ചാര്‍ജ് എന്നത് ആരെയൊക്കെ പരിഗണിക്കാമെന്ന നിര്‍വചനം പുതിയ നിയമം വലിയ തോതില്‍ വ്യാപകമാക്കിയതിനെ തുടര്‍ന്നാണ് ഏഷ്യന്‍ കുടിയേറ്റക്കാരെ ഇത് കടുത്ത രീതിയില്‍ ബാധിക്കാന്‍ ആരംഭിച്ചിരിക്കുന്നത്.

വര്‍ധിച്ച തോതില്‍ ചില പ്രത്യേക സോഷ്യല്‍ സര്‍വീസുകള്‍ സ്വീകരിക്കുന്നത് യുഎസിലെ ഏഷ്യക്കാരാണെന്നതിനാലാണ് ഇവരെ ഇത് കൂടുതലായി ബാധിക്കുന്നതിന് പ്രധാന കാരണമായിരിക്കുന്നത്. ഇതിന് പുറമെ ഏഷ്യക്കാര്‍ക്ക് ഇംഗ്ലീഷില്‍ പരിജ്ഞാനം താരതമ്യേന കുറഞ്ഞതും കുടുംബക്കാരെ അമേരിക്കയിലേക്ക് കൊണ്ടു വരുന്നതിന് ഇവര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതും ഇവര്‍ക്ക് പുതിയ നിയമത്തിലൂടെ ഇമിഗ്രന്റ് റെസിഡന്‍സി നിഷേധിക്കുന്നതിന് സാധ്യത വര്‍ധിച്ചിരിക്കുകയുമാണ്.




Other News in this category



4malayalees Recommends