യുകെയിലേക്കുളള കുടിയേറ്റം അടുത്ത ടോറി സര്‍ക്കാര്‍ മൊത്തത്തില്‍ വെട്ടിക്കുറയ്ക്കുമെന്ന് ഹോം സെക്രട്ടറി; പോയിന്റ് അധിഷ്ഠിത കുടിയേറ്റ സമ്പ്രദായം തുടങ്ങും; ഉയര്‍ന്ന കഴിവുകളുള്ള കുടിയേറ്റക്കാരോട് ഉദാരമായ സമീപനമെന്നും പ്രീതി പട്ടേല്‍

യുകെയിലേക്കുളള കുടിയേറ്റം അടുത്ത ടോറി സര്‍ക്കാര്‍ മൊത്തത്തില്‍ വെട്ടിക്കുറയ്ക്കുമെന്ന് ഹോം സെക്രട്ടറി; പോയിന്റ് അധിഷ്ഠിത കുടിയേറ്റ സമ്പ്രദായം തുടങ്ങും; ഉയര്‍ന്ന കഴിവുകളുള്ള കുടിയേറ്റക്കാരോട് ഉദാരമായ സമീപനമെന്നും പ്രീതി പട്ടേല്‍
അടുത്ത തെരഞ്ഞെടുപ്പില്‍ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ മൊത്തത്തിലുള്ള കുടിയേറ്റം വെട്ടിക്കുറയ്ക്കുമെന്ന വാഗ്ദാനവുമായി ടോറികള്‍ രംഗത്തെത്തി.ഹോം സെക്രട്ടറിയായ പ്രീതി പട്ടേലാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.കുടിയേറ്റത്തിന്റെ കാര്യത്തില്‍ ലേബറുകള്‍ പുറപ്പെടുവിച്ചിരിക്കുന്ന തുറന്ന വാതില്‍ നയത്തിനെതിരെയുള്ള ആക്രമണമെന്ന നിലയിലാണ് പട്ടേല്‍ ഈ പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍ ഏത് വിധത്തിലാണ് കുടിയേറ്റം വെട്ടിക്കുറയ്ക്കാന്‍ താന്‍ പദ്ധതിയിടുന്നതെന്ന കാര്യം വിശദീകരിക്കാന്‍ പട്ടേല്‍ തയ്യാറായിട്ടില്ല.

2021 ജനുവരി ഒന്നോടെ യുകെയില്‍ യൂറോപ്യന്‍ യൂണിയന്‍കാര്‍ക്കുള്ള സ്വതന്ത്ര സഞ്ചാരം അവസാനിപ്പിക്കുമെന്നാണ് കണ്‍സര്‍വേറ്റീവുകള്‍ പറയുന്നത്. എന്നാല്‍ ലേബര്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇതുവരെ കുടിയേറ്റ നയം പ്രഖ്യാപിച്ചിട്ടില്ല. ബ്രെക്‌സിറ്റിന് ശേഷം അധികാരത്തിലെത്തിയാല്‍ പോയിന്റ് അധിഷ്ഠിത കുടിയേറ്റ സംവിധാനം പ്രാവര്‍ത്തികമാക്കാനാണ് ടോറികള്‍ പദ്ധതിയിടുന്നത്. ഇവിടേക്ക് വരുന്നവരുടെ സ്‌കില്ലുകളും മറ്റ് ഘടകങ്ങളും അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ നയമായിരിക്കും. ഈ നയം യൂറോപ്യന്‍ യൂണിയന്‍കാര്‍ക്കും നോണ്‍ യൂറോപ്യന്‍ യൂണിയന്‍കാര്‍ക്കും ഒരു പോലെ ബാധകമാക്കുമെന്നും ടോറികള്‍ പറയുന്നു.

എന്നാല്‍ ദീര്‍ഘകാലമായി ടോറികള്‍ ഉയര്‍ത്തുന്ന വാഗ്ദാനമായ നെറ്റ് മൈഗ്രേഷന്‍ വെട്ടിക്കുറയ്ക്കുമെന്ന വാഗ്ദാനം ഇപ്രാവശ്യം ഉയര്‍ത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഭാവി ടോറി ഗവണ്‍മെന്റിന്റെ കാലത്ത് ഇമിഗ്രേഷന്‍ നിലവിലുള്ളതിനേക്കാള്‍ കൂടുതലാണോ അതല്ല കുറവാണോ എന്ന കാര്യം വ്യക്തമാക്കാന്‍ കഴിഞ്ഞ ആഴ്ച ഹോം ഓഫീസ് മിനിസ്റ്റര്‍ വിക്ടോറിയ അറ്റ്കിന്‍സ് തയ്യാറായിരുന്നില്ല. ബിബിസി റേഡിയോ 4 ടുഡേ പ്രോഗ്രാമിലെ ഇന്റര്‍വ്യൂവിലാണ് ഇത് സംബന്ധിച്ച ചോദ്യത്തില്‍ നിന്നും വിക്ടോറിയ ഒഴിഞ്ഞ് മാറിയത്.

പക്ഷേ ഭാവിയിലെ ടോറി ഗവണ്‍മെന്റ് മൊത്തത്തിലുളള കുടിയേറ്റം വെട്ടിക്കുറയ്ക്കുമെന്നാണ് ഇലക്ഷനോട് അനുബന്ധിച്ചുള്ള ഒരു പ്രസ്താവനയില്‍ പട്ടേല്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അതേ സമയം സയന്റിസ്റ്റുമാര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയ ഉയര്‍ന്ന കഴിവുകളുള്ള കുടിയേറ്റക്കാരോട് അയവുള്ള സമീപനം സ്വീകരിക്കുമെന്നും പട്ടേല്‍ ഉറപ്പാക്കുന്നു.ലേബറാണ് അധികാരത്തിലെത്തുന്നതെങ്കില്‍ ഇമിഗ്രേഷന്‍ കുത്തനെ ഉയരുമെന്നും ഇത് എന്‍എച്ച്എസിനും മറ്റ് പബ്ലിക്ക് സര്‍വീസുകള്‍ക്ക് മേലും വമ്പിച്ച സമ്മര്‍ദമുണ്ടാക്കുമെന്നും പട്ടേല്‍ മുന്നറിയിപ്പേകുന്നു.

Other News in this category4malayalees Recommends