'നിങ്ങളുടെ സര്‍ക്കാരിനോട് പറയൂ, ഞങ്ങളുടെ ജഡ്ജ്മെന്റ് നിലനില്‍ക്കുന്നുണ്ടെന്ന്'; സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് ജസ്റ്റിസ് ആര്‍.എഫ് നരിമാന്റെ രൂക്ഷ വിമര്‍ശനം; സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും നിര്‍ദേശം

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് ജസ്റ്റിസ് ആര്‍.എഫ് നരിമാന്റെ രൂക്ഷ വിമര്‍ശനം. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നും തുഷാര്‍ മേത്തയോട് നരിമാന്‍ പറഞ്ഞു.

തങ്ങളുടെ വിയോജന വിധികള്‍ വായിക്കണമെന്നും അത് വെച്ച് കളിക്കരുതെന്നും നരിമാന്‍ താക്കീത് നല്‍കി. 'നിങ്ങളുടെ സര്‍ക്കാരിനോട് പറയൂ, ഞങ്ങളുടെ ജഡ്ജ്മെന്റ് നിലനില്‍ക്കുന്നുണ്ടെന്ന്', നരിമാന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നല്‍കിയ ഹരജി പരിഗണിക്കവെയാണ് നരിമാന്റെ പരാമര്‍ശം.

അതേസമയം, ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്റ്റംബര്‍ 28 ന്റെ വിധി പുനപ്പരിശോധിക്കണമെന്ന ഹരജികള്‍ ഏഴംഗ ഭരണ ഘടന ബെഞ്ചിനു വിട്ടിരുന്നു. ഹരജി പരിഗണിക്കുന്നതുവരെ പഴയ വിധി നിലനില്‍ക്കും. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുന്നുവെന്ന് ജസ്റ്റിസ് നരിമാന്‍ നിര്‍ദേശിച്ചിരുന്നു.

Other News in this category4malayalees Recommends