'നടി പാര്‍വതി മാഫിയ സംഘത്തിന്റെ കൈയില്‍ അകപ്പെട്ട് പ്രശ്‌നത്തില്‍; താന്‍ പാര്‍വതിയുടെ കാമുകന്‍'; നടിയെയും വീട്ടുകാരെയും ശല്യം ചെയ്ത യുവാവ് ഒടുവില്‍ പോലീസ് പിടിയില്‍

'നടി പാര്‍വതി മാഫിയ സംഘത്തിന്റെ കൈയില്‍ അകപ്പെട്ട് പ്രശ്‌നത്തില്‍;  താന്‍ പാര്‍വതിയുടെ കാമുകന്‍'; നടിയെയും വീട്ടുകാരെയും ശല്യം ചെയ്ത യുവാവ് ഒടുവില്‍ പോലീസ് പിടിയില്‍

നടി പാര്‍വ്വതി തിരുവോത്തിനെ സോഷ്യല്‍ മീഡിയകളിലൂടെ അപമാനിച്ച യുവാവിനെ പോലീസ് പിടകൂടി. പാലക്കാട് സ്വദേശി കിഷോര്‍ എന്ന യുവാവിനെ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്. പാര്‍വതിയെ സോഷ്യല്‍ മീഡിയകളിലൂടെ അപമാനിക്കുകയും ബന്ധുക്കള്‍ക്ക് മോശം സന്ദേശം അയയ്ക്കുകയുമായിരുന്നു ഇയാള്‍.


പാര്‍വ്വതിയുടെ പിതാവിന് ഉള്‍പ്പെടെ നടിയെ മോശമായി ചിത്രീകരിച്ച് ഇയാള്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു. നടിയുടെ സഹോദരനെ സോഷ്യല്‍ മീഡിയകളിലൂടെ പരിചയപ്പെട്ട ശേഷമാണ് ഇയാള്‍ മോഷം സന്ദേശം അയച്ചത്. പാര്‍വതിയുടെ കോഴിക്കോടുള്ള വീട്ടിലും ഇയാളെത്തി. പാര്‍വ്വതിയെക്കുറിച്ച് അത്യാവശ്യകാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞ ശേഷം നടി മാഫിയ സംഘത്തിന്റെ കയ്യില്‍ അകപ്പെട്ട് പ്രശ്നത്തിലാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. വിദേശ സന്ദര്‍ശനത്തിലാണ് പാര്‍വ്വതിയെന്ന് പറഞ്ഞതോടെ അത് കള്ളമാണെന്നും താന്‍ പാര്‍വ്വതിയുടെ കാമുകനാണെന്നും കിഷോര്‍ വീട്ടുകാരോട് പറഞ്ഞു. ശല്യം സഹിക്കാതെ വന്നതോടെ പാര്‍വ്വതിയുടെ വീട്ടുകാര്‍ മറുപടി നല്‍കുന്നത് നിര്‍ത്തുകയായിരുന്നു. ഇവര്‍ പ്രതികരിക്കാതെയായതോടെയാണ് ഇയാള്‍ കോഴിക്കോടുള്ള നടിയുടെ വീട്ടിലെത്തിയത്. തുടര്‍ന്നാണ് പരാതി നല്‍കിയത്

Other News in this category4malayalees Recommends