പൗണ്ട് വില വീണ്ടും കുതിച്ചുയരുന്നു; കാരണം ടോറികളുടെ വിജയത്തിലൂടെ ബ്രെക്‌സിറ്റ് അനിശ്ചിതത്വം നീങ്ങിയതിനാല്‍; പൗണ്ട് വില ഡോളറിനെതിരെ 2.1 ശതമാനം വര്‍ധിച്ച് 1.34 ഡോളറായി; യൂറോയ്‌ക്കെതിരെ പൗണ്ടിന് മൂന്നര വര്‍ഷക്കാലത്തെ ഏറ്റവും വലിയ വര്‍ധനവ്

പൗണ്ട് വില വീണ്ടും കുതിച്ചുയരുന്നു; കാരണം ടോറികളുടെ വിജയത്തിലൂടെ ബ്രെക്‌സിറ്റ് അനിശ്ചിതത്വം നീങ്ങിയതിനാല്‍; പൗണ്ട് വില ഡോളറിനെതിരെ 2.1 ശതമാനം വര്‍ധിച്ച് 1.34 ഡോളറായി; യൂറോയ്‌ക്കെതിരെ പൗണ്ടിന് മൂന്നര വര്‍ഷക്കാലത്തെ ഏറ്റവും വലിയ വര്‍ധനവ്
യുകെയില്‍ വീണ്ടും ടോറികള്‍ തന്നെ അധികാരത്തില്‍ വരുമെന്നുറപ്പായതോടെ പൗണ്ട് വിലയില്‍ വീണ്ടും കുതിച്ച് കയറ്റം. ഇതിനെ തുടര്‍ന്ന് പൗണ്ട് വിലയില്‍ 2.1 ശതമാനം പെരുപ്പമാണ് ഡോളറിനെതിരെയുണ്ടായിരിക്കുന്നത്.തല്‍ഫലമായി പൗണ്ട് വില 1.34 ഡോളറായിത്തീര്‍ന്നിട്ടുമുണ്ട്. ടോറിള്‍ തിരിച്ച് വരുമെന്നുറപ്പാവുകയും ബ്രെക്‌സിറ്റ് അനിശ്ചിത്ത്വം ഒഴിവാകുകയും ചെയ്തതിനെ തുടര്‍ന്നാണ് പൗണ്ട് വില കുതിച്ചുയരാന്‍ തുടങ്ങിയിരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് യൂറോയ്‌ക്കെതിരെ പൗണ്ട് വില മൂന്നര വര്‍ഷത്തെ ഏറ്റവും വലിയ വര്‍ധനവാണ് പ്രകടമാക്കിയിരിക്കുന്നത്. പുതിയ ഫലത്തെ തുടര്‍ന്ന് ടോറി സര്‍ക്കാര്‍അധികാരത്തിലെത്തുമെന്നും തുടര്‍ന്ന് ഉടന്‍ ബ്രെക്‌സിറ്റ് നടപ്പിലാക്കുമെന്നും ബോറിസ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പൗണ്ടിന്റെ സ്ഥിതി മെച്ചപ്പെടാന്‍ കാരണമായിത്തീര്‍ന്നിരിക്കുന്നത്. തന്റെ യുക്‌സ്ബ്രിഡ്ജ് സീറ്റില്‍ 25,351 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബോറിസ് വിജയിച്ചിരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് താന്‍ ഡൗണിംഗ് സ്ട്രീറ്റില്‍ തിരിച്ചെത്തി അടുത്ത മാസം 31 ഓടെ യുകെയെ യൂറോപ്യന്‍ യൂണിയന് പുറത്തെത്തിക്കുമെന്നാണ് ബോറിസ് ഉറപ്പേകിയിരിക്കുന്നത്. ടോറികള്‍ അധികാരത്തിലെത്തി യൂണിയനുമായി ഒരു ഡീലോടെ ബ്രെക്‌സിറ്റ് നടപ്പിലാകുന്നതിനുള്ള സാധ്യത തെളിഞ്ഞതിനെ തുടര്‍ന്നാണ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റുകളുടെ ശ്വാസം നേരെ വീണിരിക്കുന്നതെന്നാണ് ബിബിസിയുടെ എക്കണോമിക്‌സ് എഡിറ്ററായ ഫൈസല്‍ ഇസ്ലാം പറയുന്നത്.

ടോറികള്‍ വിജയിച്ചിരിക്കുന്നതിനാല്‍ ബ്രെക്‌സിറ്റിന്റെ കാര്യത്തിലുള്ളഅവ്യക്തത നീങ്ങിയിരിക്കുന്നുവെന്നാണ് ഫ്രാന്‍സിന്റെ യൂറോപ്പ് മിനിസ്റ്ററായ അമെലി ഡി മോണ്‍ട്ചാലിന്‍ പ്രതികരിച്ചിരിക്കുന്നത്. ബ്രെക്‌സിറ്റ് എന്നാല്‍ യുകെയും യൂണിയനും തമ്മില്‍ വേര്‍പിരിയലല്ലെന്നും മറിച്ച് പുതിയ നീക്ക് പോക്കുകളിലൂടെയുള്ള മുന്നോട്ട് പോകലാണെന്നുമാണെന്നും അവര്‍ പറയുന്നു. നിലവില്‍ പൗണ്ട് ദശാബ്ദത്തിലെ ഏറ്റവും വലിയ തിരിച്ച് വരവുകളിലൊന്നാണ് നടത്തിയിരിക്കുന്നതെന്നാണ് മാര്‍ക്കറ്റ്. കോമിലെ ചീഫ് മാര്‍ക്കറ്റ് അനലിസ്റ്റായ നെയില്‍ വില്‍സന്‍ പറയുന്നത്.

Other News in this category4malayalees Recommends