ക്രിസ്തുമസ് അവധിക്കായ് സ്കൂളുകള്‍ അടച്ചു; നീണ്ട അവധിയുടെ ആവേശത്തില്‍ മുങ്ങി യു എ ഇ.

ക്രിസ്തുമസ് അവധിക്കായ് സ്കൂളുകള്‍ അടച്ചു; നീണ്ട അവധിയുടെ ആവേശത്തില്‍ മുങ്ങി യു എ ഇ.
ദുബായ്: യു.എ.ഇ.യിലെ സ്കൂളുകള്‍ക്ക് ക്രിസ്തുമസ് അവധി തുടങ്ങി. 2020 ജനുവരി ഒമ്പതുവരെയാണ് അവധി. വാരാന്ത്യ അവധികള്‍ക്കും ശേഷം 12-നാണ് സ്കൂളുകള്‍ തുറക്കുക. 10-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഈ മാസം 19 വരെ ക്ലാസുകളുണ്ടാകുമെന്ന് സ്കൂളുകള്‍ അറിയിച്ചു.

അധ്യാപകര്‍ക്കും മറ്റ് സ്കൂള്‍ ജീവനക്കാര്‍ക്കും രണ്ടാഴ്ച അവധിയും ഒരാഴ്ച സ്കൂളുകളില്‍ പരിശീലന പരിപാടിയുമായിരിക്കും. നീണ്ട അവധിക്കാലം ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് കൂടുതല്‍ ആവേശം പകരും.

ഉയര്‍ന്ന വിമാനടിക്കറ്റ് നിരക്ക് തന്നെയാണ് ഇത്തവണയും പലരെയും നിരാശരാക്കുന്നത്. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടുന്നത് കൊച്ചിയിലാണ്. അതുകൊണ്ടുതന്നെ നിരക്ക് വര്‍ധന ഏറ്റവുമധികം അനുഭവപ്പെടുന്നതും കൊച്ചിയിലേക്കാണ്.



Other News in this category



4malayalees Recommends