കുഞ്ഞമ്മ പാപ്പി (78) ന്യൂയോര്‍ക്കില്‍ നിര്യാതയായി

കുഞ്ഞമ്മ പാപ്പി (78) ന്യൂയോര്‍ക്കില്‍ നിര്യാതയായി
ന്യൂയോര്‍ക്ക് : പുനലൂര്‍ ഇളമ്പല്‍ പരേതരായ വര്‍ഗീസ് പാപ്പി, അന്നമ്മ പാപ്പി ദമ്പതികളുടെ പുത്രിയായ ശ്രീമതി കുഞ്ഞമ്മ പാപ്പി ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്റ്റാറ്റന്‍ ഐലന്റില്‍ നിര്യാതയായി. പരേത ദീര്‍ഘകാലമായി സ്റ്റാറ്റന്‍ ഐലന്റില്‍ താമസമായിരുന്നു. മാര്‍ത്തോമ ഇടവകാംഗമാണ്.


തിങ്കളാഴ്ച വൈകുന്നേരം സ്റ്റാറ്റന്‍ ഐലന്റ് മാര്‍ത്തോമ പള്ളിയില്‍ പൊതുദര്‍ശനവും അനുസ്മരണ ശുശ്രൂഷയും നടന്നു. ചൊവ്വാഴ്ച (മാര്‍ച്ച് മൂന്നാം തീയതി) രാവിലെ ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്ന സംസ്‌ക്കാര ശുശ്രൂഷകള്‍ക്ക് ശേഷം മൊറാവിയന്‍ സെമിത്തേരിയില്‍ സംസ്‌ക്കാരം നടക്കും.


മറിയാമ്മ ജോസഫ്, തങ്കമ്മ തോമസ്, കൊച്ചിക്കന്‍ വര്‍ഗീസ്, ബാബു വര്‍ഗീസ്, കുഞ്ഞുമോന്‍ പാപ്പി, ജോസ് പാപ്പി, ശോഭന ജോസഫ് എന്നിവര്‍ സഹോദരങ്ങളാണ്.


1972 മുതല്‍ സ്റ്റാറ്റന്‍ ഐലന്റിലെ വിവിധ ആശുപത്രികളില്‍ രജിസ്‌ട്രേഡ് നഴ്‌സ് ആയി സേവനമനുഷ്ഠിച്ച ശ്രീമതി കുഞ്ഞമ്മ പാപ്പി ബ്രുക്കലിലെ വെറ്റിറന്‍സ് ഹോസ്പിറ്റലില്‍ നിന്നാണ് ഔദ്യോഗിക രംഗത്തുനിന്നും വിടവാങ്ങിയത്. ആദ്യകാല കുടിയേറ്റക്കാര്‍ക്ക് സഹായങ്ങള്‍ എത്തിക്കുന്നതില്‍ എപ്പോഴും മുന്‍പന്തിയിലായിരുന്നു.


ബിജു ചെറിയാന്‍ അറിയിച്ചതാണിത്.Other News in this category4malayalees Recommends