ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ പെരുന്നാള്‍ ജൂലൈ 3, 4, 5 ( വെള്ളി, ശനി, ഞായര്‍) തീയതികളില്‍

ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ പെരുന്നാള്‍ ജൂലൈ 3, 4, 5 ( വെള്ളി, ശനി, ഞായര്‍) തീയതികളില്‍

ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയുടെ കാവല്‍പിതാവും ഇന്ത്യയുടെ അപ്പോസ്‌തോലനുമായ പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക പെരുന്നാളും ജൂലൈ 3, 4, 5 ( വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു.


2020 - ലെ പെരുന്നാള്‍ ജൂണ്‍ 28 ഞായറാഴ്ച വി.കുര്‍ബാനക്ക് ശേഷം ഇടവക വികാരി റവ.ഫാ. ഹാം ജോസഫ്, ഡീക്കന്‍ ജോര്‍ജ്ജ് പൂവത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് കൊടിയേറ്റി. പെരുന്നാള്‍ ശുശ്രൂഷകള്‍ വികാരി റവ.ഫാ. ഹാം ജോസഫ്, റവ.ഫാ. രാജു ഡാനിയേല്‍, ഡീക്കന്‍ ജോര്‍ജ്ജ് പൂവത്തൂര്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ നടത്തപ്പെടും.

ജൂലൈ 3 വെള്ളിയാഴ്ച 6.00 pm നു സന്ധ്യാ നമസ്‌കാരവും അതിനെ തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടത്തപെടുന്നതാണ്.

ജൂലൈ 4 ശനിയാഴ്ച 6.00 pm നു സന്ധ്യാ നമസ്‌കാരം, വചന ശുശ്രൂഷ എന്നിവ നടക്കും.

July 5 ഞായറാഴ്ച രാവിലെ 7.30 നു പ്രഭാത നമസ്‌കാരം, വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ത്ഥന , റാസ, ശ്ലൈഹീക വാഴ്വ് എന്നിവയോടെ പെരുന്നാള്‍ ശുശ്രൂഷകള്‍ സമാപിക്കും.

COVID-19 സിറ്റി, സ്റ്റേറ്റ് ഗൈഡ്ലൈന്‍സ് അനുസരിച്ചു പെരുന്നാള്‍ ദിവസങ്ങളില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്ത നിശ്ചിത ഇടവകാംഗങ്ങള്‍ മാത്രമായിരിക്കും ശുശ്രൂഷകളില്‍ സംബന്ധിക്കുക. മറ്റുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ആയി ശുശ്രൂഷകള്‍ തത്സമയം കാണുവാന്‍ സാധിക്കുന്നതാണ്.

മാര്‍ത്തോമാ ശ്ലീഹാ പകര്‍ന്ന് തന്ന ക്രിസ്തീയ വിശ്വാസ പാരമ്പര്യമാണ് മലങ്കര സഭാവിശ്വാസികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. ആ ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാനും, ആ പരിശുദ്ധ പിതാവിന്റെ മധ്യസ്ഥം തേടുവാനും, പെരുന്നാള്‍ ശുശ്രൂഷകളില്‍ ഓണ്‍ലൈന്‍ ആയി പങ്കുകൊള്ളുവാനും ഏവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി റവ.ഫാ. ഹാം ജോസഫ്, ട്രസ്‌റി കോശി ജോര്‍ജ്, സെക്രട്ടറി വിപിന്‍ ഈശോ എബ്രഹാം, പെരുന്നാള്‍ കമ്മറ്റിക്കുവേണ്ടി ഡീക്കന്‍ ജോര്‍ജ്ജ് പൂവത്തൂര്‍, ലിജു മാത്യു, റ്റിജിന്‍ തോമസ് എന്നിവര്‍ അറിയിച്ചു.

താഴെ കൊടുത്തിരിക്കുന്ന ഇടവക ഫേസ്ബുക് പേജില്‍ ശുശ്രൂഷകള്‍ തത്സമയം കാണുവാന്‍ സാധിക്കുന്നതാണ്.

https://www.facebook.com/StThomasOrthodoxChurchChicago/

കൂടുതല്‍ വിവരങ്ങള്‍ക്ക് :

റവ.ഫാ.ഹാം ജോസഫ് (വികാരി) (708) 856-7490

കോശി ജോര്‍ജ് (ട്രസ്റ്റീ) (224) 489-8166

വിപിന്‍ ഈശോ എബ്രഹാം(സെക്രട്ടറി) (980) 422-2044

Other News in this category



4malayalees Recommends